പാവറട്ടി:ആരാധനാലയങ്ങളിൽ വിശേഷ ദിവസങ്ങളിൽ നിര്‍ണ്ണിത എണ്ണം ആളുകൾക്ക് പ്രവേശനം അനുവദിച്ച സാഹചര്യത്തിൽ, പാവറട്ടി ഖുബയിലും പുവ്വത്തുർ കൈരളിയിലുള്ള ഖുബയിലും നിബന്ധനങ്ങൾക്ക് വിധേയമായി പെരുന്നാൾ നമസ്‌കാരം സംഘടിപ്പിക്കുന്നു.
പുവ്വത്തൂര്‍ ഖുബയില്‍ എ.വി ഹംസ സാഹിബും പാവറട്ടി ഖുബയില്‍ അസീസ് മഞ്ഞിയിലും പെരുന്നാള്‍ ഖുത്വുബ നിര്‍വഹിക്കും.നമസ്‌ക്കാരം കാലത്ത് കൃത്യം 8.30 ന് തുടങ്ങുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
പാടൂര്‍ മസ്‌ജിദ് റഹ്‌മയില്‍ അബ്‌ദുല്‍ റഷീദ് പാടൂര്‍ നേതൃത്വം നല്‍കും. കാലത്ത് 6.40 നാണ് റഹ്‌മയിലെ നമസ്‌ക്കാര സമയം.ആരോഗ്യ വകുപ്പിന്റെ കോവിഡ്‌കാല നിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവേശനം നിയന്ത്രിക്കും.