പാവറട്ടി:അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ മുപ്പതു ദിവസം തികച്ചുള്ള റമദാന്‍ വിടപറയാന്‍ നാഴികകള്‍ മാത്രം ബാക്കി.റമദാനിലെ അവസാനത്തെ വെള്ളിയാഴ്‌ചയില്‍ എ.വി ഹംസ സാഹിബ് പാവറട്ടി ഖുബയിലും അസീസ് മഞ്ഞിയില്‍ പുവ്വത്തൂര്‍ ഖുബയിലും ഖുത്വുബ നിര്‍വഹിക്കും.പെരുന്നാളിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലും ആവേശത്തിലുമാണ് വിശ്വാസികള്‍.പാവറട്ടി പുവ്വത്തൂര്‍ സംയുക്ത ഈദ്‌ഗാഹ് പാവറട്ടി ഖുബ മസ്‌ജിദ് പരിസരത്ത് ഒരുങ്ങിക്കഴിഞ്ഞു.പെരുന്നാള്‍ ഖുത്വുബയും നമസ്‌കാരവും നവാസ് അസ്‌ഹരി നേതൃത്വം നല്‍കും.പെരുന്നാള്‍ ദിവസം ശനിയാഴ്‌ച കാലത്ത് 8 മണിക്ക് നമസ്‌കാരം തുടങ്ങുമെന്നു ഖുബ ചെയര്‍മാന്‍ അബ്‌ദുല്‍ സലാം വി.വി അറിയിച്ചു.