നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Tuesday, May 14, 2019

ഉദയം ഇഫ്‌ത്വാര്‍ സം‌ഗമം

ദോഹ: ഉദയം പഠനവേദിയുടെ ഇഫ്‌ത്വാര്‍ സം‌ഗമം മെയ്‌ 22 ന്‌ ബുധനാഴ്‌ച അല്‍ അറബ്‌ സ്‌പോര്‍‌ട്‌സ്‌ സെന്ററിനടുത്തുള്ള എഫ്‌.സി.സി യില്‍ വെച്ച്‌ സം‌ഘടിപ്പിക്കും.

പൊതു പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തിയ  സാഹചര്യത്തില്‍ ഉദയം മേഖലയില്‍ നിന്നും മികച്ച വിജയം കാഴ്‌ച വെച്ച വിദ്യാര്‍‌ഥികളെ സം‌ഗമത്തില്‍ ആദരിക്കും.വൈകീട്ട്‌ 05.30 ന്‌ ചേരുന്ന കുടും‌ബ സം‌ഗമത്തിലേയ്‌ക്ക്‌ ഉദയം മേഖലയിലെ എല്ലാ സുമനസ്സുക്കളേയും സഹര്‍‌ഷം സ്വാഗതം ന്നതായി ഉദയം ഭാരവാഹികള്‍ അറിയിച്ചു.

മുല്ലശ്ശേരി ബ്‌ളോക് പരിധിയിലുള്ള ഒരു ഡസനിലധികം മഹല്ലുകള്‍ പാവറട്ടി ആസ്ഥാനമായി പ്രവര്‍‌ത്തിക്കുന്ന  ഉദയം പഠനവേദിയുടെ പ്രവര്‍‌ത്തന മേഖലയില്‍ ഉള്‍പെടും.

പാലുവായ്,പാവറട്ടി,തൈകാട്‌,പുതുമനശ്ശേരി,വെന്മേനാട്‌,പൈങ്കണ്ണിയൂര്‍,പണ്ടാറക്കാട്‌,പെരിങ്ങാട്‌,പാടൂര്‍,തൊയക്കാവ്‌,ഏനാമാവ്‌,മുപ്പട്ടിത്തറ,കണ്ണോത്ത്‌ എന്നീ മഹല്ല്‌ പ്രദേശങ്ങളാണ്‌ ഉദയം പഠനവേദിയുടെ പ്രവര്‍‌ത്തന മേഖല.
.........................
Friends Cultural Centre