ദോഹ:പുതിയ സാഹചര്യത്തിന്റെ മാറ്റങ്ങള്‍ ഉള്‍കൊണ്ട് ആവേശത്തോടെ മുന്നേറാന്‍ പ്രവര്‍ത്തിക്കുകയും പ്രാര്‍ഥിക്കുകയും വേണം.ആശങ്കാ ജനകമായ നാളുകളില്‍ വിശ്വാസിയുടെ ശക്തമായ ആയുധം പ്രാര്‍ഥനയാണ്.റമദാനിന്റെ അസുലഭ മുഹൂര്‍ത്തങ്ങള്‍ പ്രാര്‍ഥനയും പ്രായശ്ചിതത്വവും കൊണ്ട് ധന്യമാക്കുക.അസീസ് മഞ്ഞിയില്‍ ഓര്‍മ്മിപ്പിച്ചു.
മുഗളിനയിലെ ഉദയം ആസ്ഥാനത്ത് ഉദയം പഠനവേദിയുടെ പ്രവര്‍ത്തക സമിതിയില്‍ ആമുഖം കുറിക്കുകയായിരുന്നു പ്രസിഡന്റ് .
തറാവീഹിന് ശേഷം ചേര്‍ന്ന യോഗം ജനറല്‍ സെക്രട്ടറി നൗഷാദ് പി.ഐ യുടെ പ്രാര്‍ഥനയോടെ തുടക്കമിട്ടു.വര്‍ഷാ വര്‍ഷം നടന്നു കൊണ്ടിരിക്കുന്ന ഉദയം ഇഫ്‌ത്വാര്‍ സംഗമം എന്ന പരിമിതമായ പരിപാടിയില്‍ ഉദയത്തിന്റെ മുഴുവന്‍ അജണ്ടയും ചുരുക്കി കളയരുത് എന്ന് ചര്‍ച്ചയില്‍ അഭിപ്രയം ഉയര്‍ന്നു.പുതിയ കാലത്തിനും അവസരത്തിനും അനുസരിച്ച് നൂതനമായ അജണ്ടകള്‍ കണ്ടെത്താന്‍ ഉദയം പ്രവര്‍ത്തകര്‍ ബാധ്യസ്ഥരാണെന്ന് അധ്യക്ഷന്‍ ഓര്‍മ്മിപ്പിച്ചു.
ദീര്‍ഘകാലത്തെ പ്രവാസത്തിന് വിരാമമിട്ട് നാട്ടിലേയ്‌ക്ക് തിരിക്കുന്ന ട്രഷറര്‍ വി.എം റഫീഖിന്റെ സ്ഥാനത്തേയ്‌ക്ക് വി.പി ഷംസുദ്ദീനെ നിയോഗിക്കാനുള്ള തീരുമാനം അംഗീകരിക്കപ്പെട്ടു.
താമസിയാതെ ഏറ്റവും ഉചിതമായ ദിവസവും സ്ഥലവും കണ്ടെത്തി ഇഫ്‌ത്വാര്‍ സംഗമം നടത്താനുള്ള തീരുമാനം അംഗീകരിച്ചു.ഇഫ്‌ത്വാര്‍ സംഗമം കണ്‍വീനറായി വൈസ് പ്രസിഡന്റ് എം.എം അബ്‌ദുല്‍ ജലീലിനേയും സഹായിയായി എന്‍.പി അഷറഫിനേയും ഉത്തരവാദപ്പെടുത്തി.
പൊതു പരീക്ഷാ ഫലം വന്ന സാഹചര്യത്തില്‍ ഉദയം പരിധിയില്‍ നിന്നും മികച്ച വിജയം കാഴ്‌ച വെച്ച കുട്ടികളെ സംഗമത്തില്‍ ആദരിക്കാന്‍ തിരുമാനിച്ചു.ഇവ്വിഷയവുമായി ബന്ധപ്പെട്ട വിദ്യാര്‍ഥികളുടെ പേരു വിവരങ്ങള്‍ ഉദയം നേതൃത്വത്തെ അറിയിക്കാന്‍ സമിതി അംഗങ്ങള്‍ ശ്രമിക്കണമെന്നും അധ്യക്ഷന്‍ അഭ്യര്‍ഥിച്ചു.
ദീര്‍ഘകാലമായുള്ള ഇടവേള അംഗങ്ങളില്‍ ആലസ്യമുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ഈ അവസരത്തില്‍ ഒരു പുതിയ ഉണര്‍വ്വോടെ രംഗത്തുണ്ടാവണമെന്നും ഉദയം പരിധിയിലുള്ള തങ്ങളുടെ ബന്ധുമിത്രാധികളെ വരുന്ന ഇഫ്‌ത്വാര്‍ സംഗമത്തില്‍ ഭാഗഭാക്കുകളാക്കാന്‍ പരമാവധി ശ്രമിക്കണമെന്നും ഓര്‍മ്മിപ്പിക്കപ്പെട്ടു.ഓരോ അംഗവും ഉദയം പരിധിയില്‍ നിന്നും പങ്കെടുപ്പിക്കാന്‍ സാധിക്കുന്നവരുടെ കൃത്യമായ എണ്ണം മുന്‍കൂട്ടി ഗ്രൂപ്പില്‍ അറിയിക്കണമെന്ന് നിയുക്ത കണ്‍വീനര്‍ എം.എം ജലീല്‍ ആവശ്യപ്പെട്ടു.
സകാത്ത് ഇനത്തില്‍ കഴിഞ്ഞ തവണ സമാഹരിച്ച തുകയില്‍ നിന്നും ഒരു വിഹിതം വര്‍ഷാദ്യത്തില്‍ തന്നെ ചിലവഴിച്ചിരുന്നു എന്ന് ട്രഷറര്‍ വി.എം റഫീഖ് അറിയിച്ചു.രണ്ടാം ഘട്ടം പ്രളയ ബാധിതരുമായി ബന്ധപ്പെട്ട സഹായങ്ങളും മറ്റു ചിലത് അടിയന്തിര സഹായങ്ങളുമായിരുന്നു എന്നും വിശദീകരിച്ചു.സകാത്ത് വിനിയോഗവുമായി ബന്ധപ്പെട്ട വിശദമായ വിവരം ഇഫ്‌ത്വാര്‍ സംഗമത്തില്‍ അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ഉണ്ടാകും.
ഒരു മണിക്കൂര്‍ നീണ്ട യോഗം ഉദ്‌ബോധനത്തോടെ അവസാനിച്ചു.