നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, June 20, 2012

ഖുര്‍ആന്‍ - ക്വിസ് മത്സരം

ഉദയം പഠനവേദി ഖുര്‍ആന്‍ - ക്വിസ് മത്സരം 
ദോഹ 
21-6-2012


പ്രിയ സുഹൃത്തേ... അസ്സലാമു അലൈക്കും .  


പരിശുദ്ധ  ഖുര്‍ആന്‍ അവതരണം കൊണ്ട്  അനുഗ്രഹീതമായ  പരിശുദ്ധ  റമദാനില്‍ ഖുര്‍ആനെ കൂടുതല്‍ അടുത്തറിയുക, 
ഖുര്‍ആന്‍ പഠനം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ   ഈ  വര്‍ഷത്തെ   ഉദയം ഇഫ്‌താര്‍  സംഗമത്തില്‍ വെച്ചു ഒരു ഖുര്‍ആന്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഏതു പ്രായത്തില്‍ ഉള്ളവര്‍ക്കും പങ്കെടുക്കാന്‍ കഴിയും വിധം ലളിതമായ ഈ മത്സരത്തില്‍ പങ്കെടുക്കുവാന്‍ താങ്കളെ സ്‌നേഹ പുരസ്‌കരം ക്ഷണിക്കുന്നു.


നിബന്ധനകള്‍ 
1. സൂറത്ത്  യാസീന്‍ ആയിരിക്കും ഇതിവൃത്തം. 
2. മുഖ്യ  പഠനാവലംബം ഉദയം വിതരണം ചെയ്യുന്ന  പഠന സഹായി ആയിരിക്കും, 
എന്നാല്‍ സൂറത്ത്  യാസീന്‍ സംബന്ധമായ  മറ്റു ചോദ്യങ്ങളും പ്രതീക്ഷിക്കാവുന്നതാണ് . 
3. 40 മിനിറ്റ്   ആയിരിക്കും മത്സര സമയം (4.30 മുതല്‍ 5.10 വരെ),
4. വൈകി എത്തുന്നവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല. 
5. എഴുതാനാവശ്യമായ  പേന  മത്സരാര്‍ഥികള്‍ കൊണ്ടുവരേണ്ടതാണ് 


6. ഒന്നും, രണ്ടും, മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് ഇഫ്‌താര്‍ സംഗമത്തില്‍ വെച്ചു തന്നെ സമ്മാനം     വിതരണം ചെയ്യുന്നതാണ്‌.
7. ഏത് പ്രായത്തില്‍ ഉള്ളവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.
8. ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും.
പരിശുദ്ധ  ഖുര്‍ആന്‍ കൂടുതല്‍ മനസ്സിലാക്കുവാനും അവ ജീവിതത്തില്‍ പകര്‍ത്തുവാനും അള്ളാഹു അനുഗ്രഹിക്കുമാറാവട്ടെ.   


പ്രാര്‍ത്ഥനയോടെ... 
കണ്‍വീനര്‍
ഖുര്‍ആന്‍ - ക്വിസ് മത്സരം 
ഉദയം .