നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, December 30, 2017

വിശ്വാസം :- പ്രതിരോധവും പ്രതീക്ഷയും


പാവറട്ടി:ഗേള്‍‌സ്‌ ഇസ്‌ലാമിക് ഓര്‍‌ഗനൈസേഷന്‍ ഗുരുവായൂര്‍ ഏരിയ സമ്മേളനം.പാവറട്ടി ഖുബ ഹാളില്‍, ഡിസം‌ബര്‍ 31 ഞായറാഴ്‌ച, രാവിലെ 9.30 ന്‌.സം‌ഘടിപ്പിക്കുമെന്ന്‌ ഗുരുവായൂര്‍ ഏരിയ സെക്രട്ടറി ഹിബ മഞ്ഞിയില്‍ പറഞ്ഞു.

പവിത്രമായ വിശ്വാസം പ്രസരിപ്പിക്കുന്നതു പോലും അവിശ്വസനീയമാം വിധം അനഭിലഷണീയവും അശ്‌ളീലവുമായി ചിത്രീകരിക്കപ്പെടുന്ന വര്‍‌ത്തമാന കാല കുത്തൊഴുക്കില്‍,അത്യത്ഭ്തകരമായി ഒഴുക്കിനെതിരെ നീന്തിക്കയറാന്‍ ഊര്‍‌ജ്ജവും ആവേശവുമാകുന്നതും വിശ്വാസ ദാര്‍‌ഢ്യമാണന്നതത്രെ പരമാര്‍‌ഥം.ഇവിടെ വിശ്വാസം പ്രതിരോധവും പ്രതീക്ഷയുമായി മാറുകയാണ്‌.

വിശ്വാസം പ്രതിരോധവും പ്രതീക്ഷയും എന്ന തലക്കെട്ടില്‍ ജി.ഐ.ഒ സം‌ഘടിപ്പിക്കുന്ന സമ്മേളനത്തില്‍ മുസ്‌ലിം പെണ്‍‌കുട്ടികളുടെ ബാധ്യത,ആത്മീയത എന്നീ വിഷയങ്ങളെ അധികരിച്ച് യഥാ ക്രമം റഷീദ്‌ പാടൂര്‍,ഡോക്‌ടര്‍ അബ്‌ദുല്‍ ലത്വീഫ്‌ തുടങ്ങിയവര്‍ പ്രഭാഷണം നടത്തും.

ജമാ‌അത്തെ ഇസ്‌ലാമി ഗുരുവായൂര്‍ ഏരിയ നേതാക്കളും,പോഷക ഘടക നേതൃത്വങ്ങളും  സദസ്സിനെ സമ്പന്നമാക്കും.