നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, December 31, 2017

ജി.ഐ.ഒ ഏരിയ സമ്മേളനം

പാവറട്ടി:ഇഹപര ജിവിതത്തെ കുറിച്ച്‌ കൃത്യമായ ബോധവും ബോധ്യവുമുള്ളവരാണ്‌ വിശ്വാസികളും വിശ്വാസിനികളും.അതിനാല്‍ തന്നെ അവരുടെ ഉത്തരവാദിത്ത ബോധവും വര്‍‌ദ്ധിയ്‌ക്കും.അല്ലെങ്കില്‍ വര്‍‌ദ്ധിച്ചിരിക്കണം.പൊതു സമൂഹത്തിന്‌ വിളക്കും വെളിച്ചവും കാണിക്കാന്‍ നിയോഗിക്കപ്പെട്ടവരത്രെ അവര്‍.റഷീദ്‌ പാടൂര്‍ പറഞ്ഞു.ഗുരുവായൂര്‍ ഏരിയ ഗേള്‍‌സ്‌ ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ഏരിയ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു റഷീദ്‌ പാടൂര്‍.

രണ്ട്‌ സെഷനുകളിലായി നടന്ന സം‌ഗമത്തില്‍ ആദ്യ സെഷനില്‍ ജി.ഐ.ഒ ഗുരുവായൂര്‍ പ്രസിഡണ്ട്‌ അഹ്‌ലു അബ്‌ദുല്‍ ലത്വീഫും രണ്ടാമത്തെ സെഷനില്‍ ഏരിയ ജമാ‌അത്ത് പ്രസിഡണ്ട്‌ അബ്‌ദുല്‍ വാഹിദ്‌ സാഹിബും അധ്യക്ഷത വഹിച്ചു.ഐഷ മജീദിന്റെ ഖിറാ‌അത്തോടെ തുടക്കം കുറിച്ച സം‌ഗമത്തില്‍ ജി.ഐ.ഒ ഗുരുവായൂര്‍ ഏരിയ സെക്രട്ടറി ഹിബ മഞ്ഞിയില്‍ സ്വാഗത ഭാഷണം നടത്തി.

ഡോ.അബ്‌ദുല്‍ ലത്വീഫിന്റെ പഠനാര്‍‌ഹമായ ക്ലാസ്സ്‌ സമ്മേളനത്തിന്‌ ആത്മീയമായ ഉണര്‍വ്വും ഉന്മേഷവും പകര്‍‌ന്നു.ജില്ലാ ഉപജില്ലാ വിഭാഗങ്ങളില്‍ നടത്തപ്പെട്ട കലോത്സവങ്ങളില്‍ മികവ്‌ പുലര്‍‌ത്തിയ കുട്ടികളെ പ്രത്യേകം ആദരിച്ചു.

ജമാ‌അത്ത് പുരുഷ വനിതാ നേതാക്കളായ അബ്‌ദുല്‍ വാഹിദ്‌ സാഹിബ്‌,എ.വി ഹം‌സ സാഹിബ്‌,അബ്‌ദുല്‍ ജലീല്‍ സാഹിബ്‌,ഷമീല ഹുസൈന്‍.റഷീദ സലീം,സഫ്‌വാനാ സൈഫുദ്ധീന്‍,സോളിഡാരിറ്റി ഏരിയ പ്രസിഡണ്ട്‌ സുഹൈല്‍ ഒരുമനയൂര്‍,എസ്‌.ഐ.ഒ ഗുരുവായൂര്‍ ഏരിയ വൈസ്‌ പ്രസിഡണ്ട്‌ ഹമദ്‌ മഞ്ഞിയില്‍ തുടങ്ങിയവര്‍ വിവിധ സെഷനുകളിലെ ക്രിയാത്മകമായ ചര്‍‌ച്ചകളേയും പരിപാടികളേയും സജീവമാക്കി.ഹിഷാര സുല്‍ത്താനാ നന്ദി പ്രകാശിപ്പിച്ചു.