നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, January 3, 2018

കോടെ പറമ്പില്‍ ബഷീര്‍ വിടപറഞ്ഞു.

ദോഹ:പാവറട്ടി പണിക്കവീട്ടിൽ കോടെ പറമ്പില്‍ ബഷീര്‍ അഹ്‌മദ്‌ സാഹിബ്‌ (65.വയസ്സ്) വിടപറഞ്ഞു.ഹൃദയാഘാതത്തെ തുടര്‍‌ന്ന്‌ ദോഹ ഹമദ്‌ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു.

ഇസ്‌ലാമിക് അസോസിയേഷന്‍ ഖത്തര്‍ ഘടകത്തിന്റെ എസ്‌ദാന്‍ വനിതാ യൂണിറ്റ്‌ പ്രവര്‍‌ത്തക നസീമ ടീച്ചറുടെ ഭര്‍ത്തവാണ്‌ പരേതനായ ബഷീര്‍.ഉദയം വൈസ്‌ പ്രസിഡണ്ട്‌ എം.എം അബ്‌ദുല്‍ ജലീലിന്റെ ഭാര്യ സൈനബയുടെ പിതൃ സഹോദരന്റെ മകനാണ്‌.ഖബറടക്കം  ഇന്ന്‌ ജനുവരി 3 ന്‌ രാത്രി 11 മണിക്ക്‌ ഖത്തറില്‍ അബൂഹമൂർ ഖബർസ്ഥാനിൽ നടക്കുമെന്ന്‌ ബന്ധുക്കള്‍ അറിയിച്ചു.

കഴിഞ്ഞ 20 വർഷമായി ഖത്തർ എയർവെയ്‌സിൽ ഉദ്യോഗസ്ഥനായിരുന്ന ബഷീര്‍ സാഹിബ്‌ ജോലിയിൽ നിന്ന്‌ വിരമിച്ച് നാട്ടിൽ പോകാന്‍ തയ്യാറെടുക്കവേയാണ് രോഗബാധിതനായി ദിവസങ്ങള്‍‌ക്ക്‌ മുമ്പ്‌  ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.ഭാര്യ നസീമ, മക്കൾ നാഷിദ്, ഹാഫിസ്, ഡോക്ടർ ഷാനി, മരുമക്കൾ: മിൻസി റൂബി നാഷിദ്, ഡോക്ടർ ഫഹദ്.

ഉദയം പഠനവേദിയുടെ ആദ്യകാല സഹകാരികളൊരാളായിരുന്ന ബഷീര്‍ സാഹിന്റെ നിര്യാണത്തില്‍ ഉദയം പഠനവേദിയും അനുബന്ധ ഘടകങ്ങളും അനുശോചനം രേഖപ്പെടുത്തി.