പാവറട്ടി:പരിശുദ്ധ റമദാനില്‍ പഠനവിധേയമാക്കാന്‍ പ്രത്യേകം നിര്‍ദേശിക്കപ്പെട്ട സൂറത്ത് ഫുസ്സിലത്തിനെ ആധാരമാക്കി ഖുബ മദ്രസ്സയില്‍ വിജ്ഞാന പരീക്ഷ നടത്തപ്പെട്ടു.റഹ്‌മത്ത് അബ്‌ദുറഹിമാന്‍,അസൂറബി ഇ.കെ,ആബിദ,ആയിഷാബി,റസിയ അസീസ്,ബുഷറ ഇ, എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിനര്‍ഹരായി.മൂന്നാം സ്ഥാനം സഫിയ പി.കെ,രണ്ടാം സ്ഥാനം ഷഹീദ അബ്ദുല്‍ മജീദ്,ഒന്നാം സ്ഥാനം സല്‍മ ഇഖ്‌ബാല്‍ എന്നിവര്‍ കരസ്ഥമാക്കി.
വിജയികള്‍ക്ക് പെരുന്നാള്‍ നമസ്‌കാരാനന്തരം നടന്ന ചടങ്ങില്‍ വെച്ച് ഡോ.സെയ്‌തു മുഹമ്മദ് സമ്മാനങ്ങള്‍ വിതരണം ചെയ്‌തു.അസീസ് മഞ്ഞിയില്‍ പരിപാടികള്‍ നിയന്ത്രിച്ചു