ദുബൈ: ദുബൈയിലെ ഹോമിയോ ഡോക്ടർക്ക് യു.എ.ഇയുടെ പത്ത് വർഷ ഗോൾഡൻ വിസ ലഭിച്ചു. ദുബൈ അൽ ഫിദ മെഡിക്കൽ സെൻറർ മാനേജിങ് ഡയറക്ടറും ഹോമിയോപതിക് ജനറൽ ഫിസിഷ്യനുമായ ഡോ. പി.കെ. സുബൈറിനാണ് ഗോൾഡൻ വിസ ലഭിച്ചത്.
യു.എ.ഇയിലെ ഹോമിയോപതി ഡോക്ടർമാരുടെ ആദ്യ ബാച്ചിൽ ഒരാളാണ് ഡോ. സുബൈർ. തൃശൂർ പാടൂര്‍ സ്വദേശിയായ അദ്ദേഹത്തിന് ആരോഗ്യ മേഖലയിലെ സംഭാവന വിലയിരുത്തി 2019ൽ യു.എ.ഇ ആരോഗ്യമന്ത്രാലയത്തിന്റെ പുരസ്കാരം ലഭിച്ചിരുന്നു. ഹോമിയോപതി അസോസിയേഷനായ ഐ.എച്ച്.എം.എ ഇൻറർ നാഷനൽ അഫയേഴ്സ് ദേശീയ സെക്രട്ടറിയാണ്.