ചാവക്കാട്:പി.വി.അബ്‌ദുല്‍ ഹമീദ് (ചാന്ദിനി-88) മരണപ്പെട്ടു.ഖബറടക്കം വൈകുന്നേരം നടക്കും.
ഭാര്യ:നൂർജഹാൻ.മക്കൾ:ജൂല,ലാജുദ്ദീൻ,ചാന്ദിനി.മരുമക്കൾ:മൊയ്‌ദുണ്ണി,നിലൂഫ,ജമാലുദ്ധീൻ.
ഉദയം പഠനവേദി അനുശോചനം രേഖപ്പെടുത്തി. വിമന്‍സ് കോളേജില്‍ വിവിധ പരിപാടികളില്‍ അബ്‌ദുല്‍ ഹമീദ് സാഹിബുമായി വേദി പങ്കിടാന്‍ അവസരങ്ങളുണ്ടായിരുന്നു.പിന്നീട് കോളേജില്‍ പി.ടി.എ പ്രസിഡണ്ടായിരുന്ന വര്‍ഷങ്ങളില്‍ കൂടുതല്‍ സൗഹൃദം ഉറപ്പിക്കാനും സാധിച്ചു.കൊമ്പന്‍ മീശക്കാരനായ എന്നാല്‍ കൊമ്പും വമ്പും ഇല്ലാത്ത നര്‍മ്മ ഭാഷിയായ വ്യക്തിത്വമായിരുന്നു.
എന്റെ കാരണവര്‍ കുഞ്ഞുമോന്‍ ഇമ്പാര്‍കിന്റെ അടുത്ത സുഹൃത്തു കൂടെയായിരുന്നു ഈ സ്നേഹ നിധിയായ മീശക്കാരന്‍.മേഖലയില്‍ മാധ്യമത്തെ നട്ടു വളര്‍ത്തുന്നതില്‍ ഏറെ ത്യാഗങ്ങള്‍ സഹിച്ച രണ്ട് കൊമ്പന്‍ മീശക്കാരായിരുന്നു പി.വി അബ്‌ദുല്‍ ഹമീദ് സാഹിബും (ചാന്ദിനി) പരേതനായ എന്റെ കാരണവര്‍ കുഞ്ഞുമോന്‍ ഇമ്പാര്‍കും.
അസീസ് മഞ്ഞിയില്‍
അസീസ് മഞ്ഞിയില്‍