ഓണ്‍ ലൈന്‍:കാലത്തിന്റെ തേട്ടമനുസരിച്ചുള്ള പ്രവര്‍ത്തന മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും സ്വാംശീകരിക്കുകയും വേണമെന്നു ഉദയം പഠനവേദി പ്രവര്‍ത്തക സമിതി അഭിപ്രായപ്പെട്ടു.സാന്ത്വന സേവന പ്രവര്‍ത്തനങ്ങളിലൊക്കെ ഇത്തരം മാറ്റങ്ങള്‍ അവലംബിക്കേണ്ടി വരും.
ഏപ്രില്‍ 14 ന് വൈകുന്നേരം ചേര്‍ന്ന ഓണ്‍ ലൈന്‍ യോഗത്തില്‍ എ.വി ഹംസ സാഹിബ് പങ്കെടുത്തിരുന്നു.സാങ്കേതികമായ ചില തകരാറുകള്‍ കാരണം ശബ്‌ദ സാന്നിധ്യം ഉണ്ടായിരുന്നില്ല.
സി.ഐ.സി യും സി.എഫു ചെയ്‌തു കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനു ഉദയം പ്രവര്‍ത്തകര്‍ ബദ്ധശ്രദ്ധരാകണമെന്നും ഉണര്‍ത്തപ്പെട്ടു.ദാനധര്‍മ്മങ്ങള്‍ നല്‍കാന്‍ സന്നദ്ധരാകുന്നവരില്‍ നിന്നും യഥാവിധി സമാഹരിക്കാനും യോഗത്തില്‍ ധാരണയായി.ഒന്നിടവിട്ട ചൊവാഴ്‌ചകളില്‍ യോഗം തുടരും എന്ന് അധ്യക്ഷന്‍ അബ്‌ദുല്‍ അസീസ് പറഞ്ഞു.
അബ്‌ദുല്‍ ജലീല്‍ എം.എം,അഷ്‌റഫ് എന്‍.പി,അബ്‌ദുല്‍ ഖാദര്‍ പുതിയവീട്ടി,ഷംസുദ്ദീന്‍ വി.പി,അബ്‌ദുല്‍ ജലീല്‍ വി.വി,അബ്‌ദുല്‍ കലാം ആര്‍.വി,ഫൈസല്‍ പാവറട്ടി,നൗഷാദ് പി.എ,നാട്ടില്‍ നിന്നും റഫീഖ് വി.എം എന്നിവര്‍ പങ്കെടുത്തു.കെ.എച് കുഞ്ഞു മുഹമ്മദിന്റെ ഉദ്‌ബോധനത്തോടെ യോഗം സമാപിച്ചു.