ഇന്റര്‍ നാഷണല്‍ ഉദയം. ഉദയം പരിധിയില്‍ ഉള്ള ഇസ്‌ലാമിക മനസ്സുള്ള സ്വദേശത്തും വിദേശത്തും ഉള്ളവര്‍ ഉള്‍കൊള്ളുന്ന ഗ്രൂപ്പ് നിലവില്‍ വന്നിരിക്കുന്നു.ഇതു വഴി വിദേശത്തും സ്വദേശത്തും നടക്കുന്ന വിശേഷങ്ങളും ചലനങ്ങളും പൊതു സ്വഭാവമുള്ള പ്രവര്‍ത്തനങ്ങളും വാര്‍ത്തകളും കൈമാറാന്‍ കഴിയും.പ്രാദേശിക പ്രാധിനിത്യം ഉറപ്പുവരുത്താനും അംഗങ്ങളെ ചേര്‍ക്കാനും പറ്റിയ അഡ്‌മിനുകള്‍ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്.സഹോദരങ്ങളുമായി ആശയ വിനിമയം നടത്തിയതിനു ശേഷം മാത്രം ഗ്രൂപ്പില്‍ ഉള്‍പെടുത്തിയാല്‍ മതിയെന്നു അഡ്‌മിനുകള്‍ക്ക്‌നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അഡ്‌മിനുകള്‍ ഹംസ എ.വി,മജീദ് ആര്‍.വി,ജലീല്‍ വി.വി,സലാം വി.വി,ജലീല്‍ എം.എം,ജാസിം എന്‍.പി,നൗഷാദ് പി.എ,അബ്‌ദുല്‍ ഖാദര്‍ പുതിയ വീട്ടില്‍,റഫീഖ് വി.എം,അസീസ്‌മഞ്ഞിയില്‍ എന്നിവരാണ്.
പ്രദേശത്തെ സമാന മനസ്‌കരെ കൂട്ടിയിണക്കുക എന്നതായിരിക്കും നമ്മുടെ പ്രഥമ ലക്ഷ്യം.
കണ്ടതും കേട്ടതും ഒക്കെ പ്രകാശിപ്പിക്കുന്നതിനു പകരം ഉദയം പഠനവേദിയുടെ പ്രവര്‍ത്തനങ്ങളും അജണ്ടകളും വളരെ അനിവാര്യമായ അറിയിപ്പുകളും വാര്‍ത്തകളും പ്രചരിപ്പിക്കുക പ്രസരിപ്പിക്കുക എന്നതാണ് ഗ്രൂപ്പിന്റെ പ്രഖ്യാപിത നയം.
ഈ ഗ്രൂപ്പില്‍ സഹകരിക്കാന്‍ താല്‍പര്യമുള്ള ഉദയം പ്രദേശ വാസികള്‍ക്ക് നിയുക്ത അഡ്‌മിനുകളുമായി ബന്ധപ്പെടാവുന്നതാണ്.