നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, October 31, 2015

പുതിയ ചുവടു വെപ്പുകളുമായി ഉദയം ...

ഖത്തറിലെ പുതിയ സാഹചര്യങ്ങളും സാധ്യതകളും പഠിച്ച്‌ തദനുസാരം പ്രവര്‍‌ത്തന സജ്ജമായാല്‍ മാത്രമേ ഈ കൊച്ചു സം‌ഘത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ വിജയിക്കുകയുള്ളൂ. അധ്യക്ഷന്‍ ഓര്‍‌മ്മിപ്പിച്ചു.ഉദയം പഠനവേദിയുടെ പ്രവര്‍‌ത്തക സമിതിയില്‍ ആമുഖ സം‌ഭാഷണം നടത്തുകയായിരുന്നു പ്രസിഡണ്ട്‌ അബ്‌ദുല്‍ മജിദ്‌ ആര്‍.വി

സെക്രട്ടറി അബ്‌ദുല്‍ അസീസ്‌ എ.പിയുടെ റിപ്പോര്‍‌ട്ടവതരണത്തിനു ശേഷം അനുബന്ധ ചര്‍‌ച്ചകള്‍ സജീവമായി.

അവധി കഴിഞ്ഞ്‌ നാട്ടില്‍ നിന്നെത്തിയ അബ്‌ദുല്‍ ജലീല്‍ എം.എം,കുഞ്ഞു മുഹമ്മദ്‌ കെ.എച്,അസീസ്‌മഞ്ഞിയില്‍ തുടങ്ങിയവര്‍ നാട്ടു വിശേഷങ്ങള്‍ പങ്കു വെച്ചു.ഈ മാസം മുതല്‍ ഉദയം പ്രവര്‍‌ത്തനങ്ങള്‍‌ക്കായി പ്രവര്‍‌ത്തകന്‍ നിയോഗിക്കപ്പെട്ട വിവരവും സദസ്സില്‍ പങ്കുവെച്ചു.ഈ വര്‍‌ഷത്തെ സകാത്ത്‌ സമാഹരണത്തില്‍ നിന്നും വിനിയോഗിക്കപ്പെട്ടതിന്റെ വിശദ വിവരങ്ങളും യോഗത്തില്‍ വിശദീകരിക്കപ്പെട്ടു.

ദീര്‍‌ഘകാലമായി പ്രവര്‍‌ത്തന നിരതമല്ലായിരുന്ന പാവറട്ടിയിലെ ഉദയം ആസ്ഥാനം പ്രവര്‍‌ത്തന നിരതമാകുന്നതോടൊപ്പം പ്രദേശത്തെ പ്രവര്‍‌ത്തനങ്ങള്‍‌ക്ക്‌ പുതു ജീവന്‍ നല്‍‌കാന്‍ പുതിയ സാഹചര്യം വഴിയൊരുക്കുമെന്ന്‌ നിരീക്ഷിക്കപ്പെട്ടു.

ഉദയം പഠനവേദിയുടെ നാട്ടിലെയും ഖത്തറിലെയും സകാത്തില്‍ നിന്നും സം‌യുക്തമായി നല്‍‌കിക്കൊണ്ടിരുന്ന വിദ്യാഭ്യാസസഹായം പാടൂരിലെ ബി.ഡി.എസ് വിദ്യാര്‍‌ഥിനിക്ക്‌ ഈ വര്‍‌ഷവും അനുവദിക്കാന്‍ സമിതി തീരുമാനിച്ചു.പാടൂരിലെ പാര്‍‌പിടമില്ലാത്ത ഒരു സഹോദരന്റെ കാര്യത്തില്‍ ഉചിതമായത്‌ ചെയ്യാന്‍ കുഞ്ഞു മുഹമ്മദ്‌സാഹിബിനെ ഉത്തരവാദപ്പെടുത്തി.

ഉദയം പരിധിയിലുള്ള ഖത്തറിലെ പ്രവര്‍‌ത്തകരും നാട്ടിലെ പ്രവര്‍‌ത്തകരും ഉള്‍‌കൊള്ളുന്ന ഗ്രൂപ്പിനു തുടക്കമിടാന്‍ അസീസ്‌ മഞ്ഞിയിലിനെ ചുമതലപ്പെടുത്തി.ഉദയം പരിധിയിലെ പ്രവര്‍‌ത്തനങ്ങളെ ത്വരിതപ്പെടുത്താനും പരസ്‌പരമുള്ള ആശയ വിനിമിയം സുഗമമാക്കാനും ഇതു ഉപകരിക്കുമെന്നു സദസ്സ്‌ ആത്മ വിശ്വാസം പ്രകടിപ്പിച്ചു.

ഉദയം പഠനവേദിയുടെ ജനറല്‍ ബോഡി നവം‌ബര്‍ രണ്ടാം വാരത്തില്‍ വക്‌റയില്‍ സം‌ഘടിപ്പിക്കും. പഠനവേദിയുമായി ബന്ധപ്പെട്ട പുതിയ ചലനങ്ങളും വിശേഷങ്ങളും ഒക്കെ പങ്കു വെക്കപ്പെടുന്ന പ്രസ്‌തുത സം‌ഗമം പരിപൂര്‍‌ണ്ണ വിജയമാക്കണമെന്നു അധ്യക്ഷന്‍ അഭ്യര്‍‌ഥിച്ചു.നവം‌ബര്‍ 12 വ്യാഴാഴ്‌ച വൈകീട്ട്‌ നടക്കുന്ന സം‌ഗമത്തില്‍ പങ്കെടുത്തും പങ്കെടുപ്പിച്ചും ഈ പ്രാദേശിക കൂട്ടായ്‌മയുടെ ക്രിയാത്മകമായ പ്രവര്‍‌ത്തനങ്ങളെ സജീവമാക്കുന്നതില്‍ പ്രവര്‍‌ത്തകര്‍‌ക്കും വിശിഷ്യ സമിതി അം‌ഗങ്ങള്‍‌ക്ക് പ്രത്യേക ഉത്തരവാദിത്വമുണ്ടെന്നും പ്രസിഡണ്ട് പറഞ്ഞു.

ഉദയം പ്രവര്‍‌ത്തക സമിതി അം‌ഗം ഷം‌സുദ്ദീന്റെ മാതാവിന്റെ വേര്‍‌പാടില്‍ ദുഖം രേഖപ്പെടുത്തുകയും പ്രാര്‍‌ഥിക്കുകയും ചെയ്‌തു.ആരോഗ്യ സ്ഥിതിയില്‍ പുരോഗതിയൊന്നും ഇല്ലാതെ ആശുപത്രിയില്‍ കഴിയുന്ന എം.എന്‍ മുഹമ്മദിന്റെ പിതാവിന്റെ രോഗ ശമനത്തിനു വേണ്ടി പ്രാര്‍‌ഥിക്കുകയും തുടര്‍ പ്രാര്‍‌ഥനകളുടെ അനിവാര്യത അധ്യക്ഷന്‍ ഓര്‍‌മ്മപ്പെടുത്തുകയും ചെയ്‌തു.ഉദയം കുടും‌ബാം‌ഗങ്ങളില്‍ നിന്നും ഹജ്ജ്‌കഴിഞ്ഞ് തിരിച്ചെത്തിയ സൈനബ അബ്‌ദുല്‍ ജലീലിന്റെ്‌   ഹജ്ജ്‌കര്‍‌മ്മം സ്വീകര്യയോഗ്യമാകാനും പ്രാര്‍‌ഥിച്ചു.

ഉദയം ട്രഷറര്‍ വി.എം റഫീക്കിന്റെ ജോലി ഭാരം കുറക്കുന്നതിന്റെ ഭാഗമായി കണക്കുകളും രേഖകളും സൂക്ഷിക്കാനും കൈകാര്യം ചെയ്യാനും ജനറല്‍ സെക്രട്ടറി ജാസിം എന്‍.പിയെ ചുമതലപ്പെടുത്തി.വരി സം‌ഖ്യ സമാഹരണം ഊര്‍‌ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി അനിവാര്യമായ നടപടികള്‍ സ്വീകരിക്കാന്‍ പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ ഉപ സമിതി രൂപീകരിച്ചു.
അസര്‍ നമസ്‌കാരാനന്തരം അബൂബക്കര്‍ വി.എ യുടെ ഖുര്‍‌ആന്‍ പാരായണത്തോടെ തുടങ്ങിയ യോഗം മഗ്‌രിബിനു പ്രാര്‍‌ഥനയോടെ പിരിഞ്ഞു.