ഉദയം പഠനവേദിയുടെ ഈ വര്‍ഷത്തെ സകാത്ത് സമാഹരണം വിതരണം ചെയ്‌തിരിക്കുന്നു.പൈങ്കണ്ണിയൂര്‍,പുതു മനശ്ശേരി,എളവള്ളി,മുല്ലശ്ശേരി,തൊയക്കാവ്,പാടൂര്‍ എന്നിവിടങ്ങളിലെ ഗുണഭോക്താക്കള്‍ക്ക് ബന്ധപ്പെട്ടവര്‍ എത്തിച്ചു കൊടുക്കുകയായിരുന്നു.അഗതി സഹായം,പാര്‍പ്പിട സഹായം,വീട് അറ്റകുറ്റ പണികള്‍,ചികിത്സാ സഹായം,ഉന്നത വിദ്യാഭ്യാസ സഹായം എന്നീ വകുപ്പുകളിലായിരുന്നു വിനിയോഗം നടന്നത്.അപൂര്‍വം ചില വാഗ്ദാനങ്ങള്‍ ബാക്കിയുണ്ട് അത് ലഭിക്കുന്ന മുറക്ക് വിതരണവും നടക്കും.അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.