നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Tuesday, November 3, 2015

സുവര്‍‌ണ്ണാവസരങ്ങളെ ഉപയോഗപ്പെടുത്തുക

പാവറട്ടി മസ്‌ജിദ്‌ ഖുബ ,പാടൂര്‍ മസ്‌ജിദ്‌ റഹ്‌മ എന്നിവ കേന്ദ്രീകരിച്ച്‌ പ്രാസ്ഥാനിക പ്രവര്‍‌ത്തനങ്ങള്‍ ജനകീയമാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ജനപങ്കാളിത്തം ഉറപ്പു വരുത്തിയുള്ള പൊതു പരിപാടികള്‍,പ്രാസ്ഥാനിക ഘടകങ്ങള്‍ സം‌യുക്തമായി സം‌ഘടിപ്പിക്കുന്ന വിജ്ഞാന വിരുന്ന്‌,വിവിധ ഘടകങ്ങള്‍ വേറിട്ട്‌ നടത്തുന്ന പഠനക്കളരി,ആത്മ പരിശോധനക്ക്‌ പ്രാധാന്യം നല്‍‌കുന്ന പ്രത്യേക സദസ്സ്‌ എന്നിങ്ങനെ വൈവിധ്യമാര്‍‌ന്ന സ്വഭാവത്തില്‍ ഓരോ മാസവും എല്ലാ വാരാന്ത്യങ്ങളിലും പരിപാടികള്‍ ഒരുക്കുന്നുണ്ട്‌.കൂടാതെ പുതുമനശ്ശേരി,പാവറട്ടി,പുവ്വത്തൂര്‍,വെങ്കിടങ്ങ്‌,പാടൂര്‍ എന്നീ കേന്ദ്രങ്ങളില്‍ വാരാന്ത്യങ്ങളില്‍ പ്രത്യേകം ക്ലാസ്സുകള്‍ സം‌ഘടിപ്പിക്കപ്പെടുന്നുണ്ട്‌.ഇത്തരം വൈജ്ഞാനികമായ ഉദ്‌ബോധനങ്ങളും,സാമൂഹികാവബോധം നല്‍‌കുന്ന സന്ദര്‍‌ഭങ്ങളും ഉപയോഗപ്പെടുത്താന്‍ പ്രദേശ വാസികള്‍ വേണ്ടത്ര ഉത്സാഹം പ്രകടിപ്പിക്കുന്നില്ല എന്നത്‌ ദൗര്‍ഭാഗ്യകരമത്രെ.ഉദയം പഠനവേദിയുടെ വൈജ്ഞാനിക സദസ്സുകളെ സജീവമാക്കാന്‍ യുവ പണ്ഡിതന്‍ അബ്‌ദുല്‍ ലത്തീഫ്‌ വടകര നിയോഗിക്കപ്പെട്ടിട്ടുണ്ട്‌.ഈ സുവര്‍‌ണ്ണാവസരങ്ങളെ ഉപയോഗപ്പെടുത്തുവാന്‍ സ്ഥലത്തുള്ളവര്‍ ശ്രമിക്കുകയും നാട്ടിലില്ലാത്തവര്‍ തങ്ങളുടെ ബന്ധുമിത്രാധികളെ പ്രേരിപ്പിക്കുകയും വേണമെന്നു ഉദയം പഠനവേദി സ്ഥാപകാം‌ഗം എ.വി ഹംസ സാഹിബ്‌ അഭ്യര്‍‌ഥിച്ചു.