ഉദയം ഇന്റെര്‍നാഷണലിന്റെ ബാലാരിഷ്‌ടതകള്‍ പെയ്‌തൊഴിഞ്ഞ് അജണ്ടയിലേക്ക് നീങ്ങുകയാണ്.ഇതര ഗ്രൂപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്‌തമായ ശൈലിയുടെ പ്രാരംഭത്തിലാണ്.വിവിധ മേഖലകളില്‍ പ്രാവീണ്യം നേടിയ പല പ്രമുഖരും ഉദയം ഇന്റര്‍ നാഷണലില്‍ ഉണ്ട്.അവരെ ഉപയോഗപ്പെടുത്തി ഗ്രൂപ്പിനെ സമ്പന്നമാക്കാനുള്ള നടപടി ക്രമങ്ങള്‍ ആസൂത്രണം ചെയ്‌തു കൊണ്ടിരിക്കുകയാണ്.
സാമൂഹികാവബോധം,ആരോഗ്യം,സാമ്പത്തികം,കലാ സാഹിത്യം,കായികം,കുടുംബവും-കുട്ടികളും എന്നിവയായിരിക്കും അജണ്ടകള്‍.അതതു വിഷയങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിത്വങ്ങള്‍ അനുവദിക്കപ്പെടുന്ന ദിവസം പോസ്റ്റ് ചെയ്യും.തദ് വിഷയവുമായി ബന്ധപ്പെട്ട സംശയങ്ങളൊ ചര്‍ച്ചകളൊ ഉണ്ടെങ്കില്‍ ബന്ധപ്പെട്ട വ്യക്തിയൊ ഉത്തരവാദപ്പെടുത്തപ്പെടുന്ന വ്യക്തിയൊ ഇടപെടും.വിഷയങ്ങള്‍ യഥാക്രമം എ.വി.ഹംസ,ഡോ.സമീര്‍ കലന്തന്‍,ഷറഫു ഹമീദ്,സൈനുദ്ധീന്‍ ഖുറൈഷി ,മഹ്‌ബൂബ് പാടൂര്‍,കബീര്‍ മുല്ലശ്ശേരി അക്‌ബര്‍ എം.എ എന്നിവര്‍ നിര്‍വഹിക്കും.
അഥവാ ഒരു ദിവസം ഒരു വിഷയം.നാളെ വ്യാഴം ഉദ്‌ബോധന പ്രധാനമായ പോസ്റ്റ് എ.വി കൈകാര്യം ചെയ്യും.തൊട്ടടുത്ത ദിവസം ഡോക്‌ടര്‍മാര്‍ നിര്‍വഹിക്കും.അങ്ങിനെ വൈവിധ്യങ്ങളായ വിഷയങ്ങള്‍.ഇതാണ് വിഭാവന.കൂട്ടത്തില്‍ പ്രദേശത്തെ ചലനങ്ങള്‍ അറിയിപ്പുകള്‍ ബന്ധപ്പെട്ടവര്‍ കൈകാര്യം ചെയ്യും.