'ഉദയം' ഉല്‍പത്തി, ഉഷസ്സ്, തുടങ്ങിയ വളര്‍ച്ചയുടെയും ഉയര്‍ച്ചയുടെയും മാത്രം ആത്മാവുള്ളത് എന്നര്‍ഥം.ഉദയത്തെ അടക്കി നിര്‍ത്താനാകില്ല.അത് പ്രതിനിധീകരിക്കുന്നത് ഹുദയേയും (സന്മാര്‍ഗം) ദീനുല്‍ ഹഖിനേയും(സത്യ ദര്‍ശനം) ആണല്ലൊ.ഈ ഉദയത്തിന് അസ്‌തമയമില്ല.ആ കിരണത്തിന്റെ ആയിരമായിരം പരമ്പരകള്‍ ലോകത്ത് വെളിച്ചം പരത്തട്ടെ.അതു പ്രപഞ്ചത്തോളം ഉയരട്ടെ.എന്റെ ഹൃദയം അവിടെയുണ്ട്.മംഗളാശംസകള്‍.
പ്രദേശത്തിന്റെ വെളിച്ചവും തെളിച്ചവുമായി ഉദിച്ച് നില്‍ക്കുന്ന ഉദയത്തിന്റെ വെട്ടം എത്താത്ത ഇടം ഉണ്ടായി കൂടാ.നന്മയുടെ പ്രസാരണ പ്രചാരണ ദൗത്യം നെഞ്ചേറ്റി പ്രവര്‍ത്തന നിരതരാകുക.ഉദയം ഇന്റര്‍നാഷണലുമായി ഉദയം പഠനവേദി സ്ഥാപകാംഗം എ.വി.ഹംസ പങ്കുവെച്ചു.