നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, August 23, 2014

ഉദയം പഠനവേദി :അനുശോചനം

ഉദയം പഠനവേദിയുടെ പ്രവര്‍ത്തകസമിതി പ്രസിഡന്റ്‌ കെ.എച് കുഞ്ഞുമുഹമ്മദിന്റെ അധ്യക്ഷതയില്‍ ഉദയം മജ്‌ലിസില്‍ ചേര്‍ന്നു.വളരെ കുലുഷിതമായ ലോകാന്തരീക്ഷത്തിലും ശുഭപ്രതീക്ഷയോടെ ജീവിതത്തെ അഭിമുഖീകരിക്കാന്‍ വിശ്വാസികള്‍ക്ക്‌ സാധിക്കേണ്ടതുണ്ട്‌ .എന്ന ആമുഖത്തോടെയായിരുന്നു അധ്യക്ഷന്‍ സംസാരിച്ചു തുടങ്ങിയത്‌.തുടര്‍ന്ന്‌ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി കേരള ഹല്‍ഖയുടെ മുന്‍ ഉപാധ്യക്ഷന്‍ അബ്‌ദുല്‍ അഹദ്‌ തങ്ങളുടെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്‌ അവതരണത്തിനും ചര്‍ച്ചകള്‍ക്കും ശേഷം ഈയിടെ വാഹനാപകടത്തില്‍ മരണപ്പെട്ട ഉദയം സഹചാരി ഹാശിമിന്റെ മകന്‍ ജമാലിന്റെ ആകസ്‌മിക മരണത്തില്‍ അനുശോചിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്‌തു .

ഉദയം പ്രവര്‍ത്തകസമിതിയുടെ ഒത്തു ചേരലുകളില്‍ വരുന്ന ദൈര്‍ഘ്യത്തിനു ഒഴിച്ചുകൂടാനാവാത്ത കാരണങ്ങള്‍ നമുക്ക്‌ കണ്ടെത്താനാവുമെങ്കിലും വ്യക്തി പരമായ പ്രവര്‍ത്തന നൈരന്ത്യര്യത്തിലൂടെ ഈ കുറവ്‌ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ വളരെ ബോധപൂര്‍വം നടക്കേണ്ടതുണ്ടെന്നും വിലയിരുത്തപ്പെട്ടു . 

ഈ വര്‍ഷത്തെ റമദാനും ഇഫ്‌ത്വാര്‍ സംഗമവും ഒക്കെ നല്ല ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കാനയതില്‍ അംഗങ്ങള്‍ സന്തുഷ്‌ടി രേഖപ്പെടുത്തി.

യുവാക്കളുടെ സഹകരണത്തോടെ ബലിപെരുന്നാളിനോടനുബന്ധിച്ച്‌ വിപുലമായ രീതിയില്‍ രിഹ്‌ല  സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.എന്‍.പി അശറഫിന്റെ നേതൃത്വത്തില്‍ കെ.എച് കുഞ്ഞു മുഹമ്മദ്‌,വി,വി ജലീല്‍ അസീസ്‌ മഞ്ഞിയില്‍ എന്നിവരടങ്ങുന്ന ഒരു സമിതിയെയും രിഹ്‌ലയുടെ സംഘാടനത്തിനായി തെരഞ്ഞെടുത്തു.