നമ്മുടെ ഗ്രാമന്തരീക്ഷത്തെ ഹൃദയ ഹാരിയായ സംസ്‌കാരത്തിന്റെ കളിത്തൊട്ടിലാക്കി കാലാന്തരത്തില്‍ മാറ്റിപ്പണിയാനുതകും വിധമുള്ള ഒരു വിഭാവനയുടെ ഹൃസ്വ ചിത്രമാണിത്.നന്മയുടെ പ്രസാരണം ദൗത്യമായി അംഗീകരിക്കാന്‍ സന്മനസ്സുള്ള ആരേയും ആകര്‍ഷിക്കാനും ചിന്തിപ്പിക്കാനും ഈ നഖചിത്രത്തിനു കഴിയുമെന്നു വിശ്വസിക്കുന്നു.കായികാധ്യാപകനും മനശാസ്‌ത്രത്തില്‍ ബിരുദവുമുള്ള എ.കെ മെഹ്‌ബൂബ് പാടൂര്‍ തയാറാക്കിയ ഈ കരട് പടം ഇവിടെ പങ്കുവെക്കുന്നു.
ക്ഷേമാശ്വര്യങ്ങള്‍ നേരുന്നു...
മാറ്റം മനുഷ്യജീവിതത്തിലെ ഒരു അനിവാര്യതയാണ്.അതിനാൽ മാറ്റത്തെ ചെറുക്കാനല്ല,അതിനെ എങ്ങിനെ ക്രിയാത്മകമായി പ്രയോജനപ്പെടുത്താം എന്നാണ് ചിന്തിക്കേണ്ടത്.എന്നത്രെ ആപ്‌ത വാക്യം.
ഒരു വിഭാവനയുടെ രൂപ ഘടനയ്ക്കുള്ള പ്രാഥമിക ശ്രമം:-
മനുഷ്യന് ഏത് മേഖലയിലും അർപ്പിതമായ കഴിവുകൾ നന്മയുടെ മാർഗ്ഗത്തിലുടെ എന്ന ആശയത്തോടെ ഒരു പദ്ധതി പരിചയപ്പെടുത്താനുള്ള എളിയ ശ്രമം അള്ളാഹു അനുഗ്രഹിക്കട്ടെ.
നമ്മുടെ ഗ്രാംങ്ങളിലെ സകല ജന സമൂഹത്തേയും കൈകോർത്ത് കൊണ്ടുപോകുന്നതിനുള്ള വിഭാവനയുടെ ആവിഷ്‌കാരമാണ്. പരസ്‌പരം കൈകോർക്കാനുള്ള സാഹചര്യം ഉണ്ടാക്കുമ്പോൾ നമുക്ക് മുന്നിൽ ദൈവാനുഗ്രഹത്താല്‍ വിശാലമായ വാതിലുകള്‍ തുറക്കപ്പെടും.വലിയ മാതൃക സൃഷ്ടിക്കപ്പെടും. ഇസ്ലാമിക കാഴ്ചപ്പാടോടുകൂടി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ആശയത്തിന്റെ പേരാണ് അറിവും ആരോഗ്യവും എന്ന പേരിനെ സൂചിപ്പിക്കുന്ന "അആ"കേന്ദ്രം.ഭാവി ആസുത്രണങ്ങളുടെയും പുരോഗതിയുടെയും നിതാനമായി നാഴിക കല്ലായി ഈ വിഭാവന മാറിയേക്കും.
മാനത്തോളം പ്രതീക്ഷിക്കുമ്പോള്‍ മാവിന്‍ ശിഖിരത്തോളമെങ്കിലും എന്നൊരു പഴമൊഴി ഏറെ പ്രസിദ്ധമാണ്.ഇത്തരം പ്രചോദനപരമായ പാഠങ്ങളില്‍ നിന്നാണ് പുതിയ വിഭാവനാ പൂര്‍ണ്ണമായ ആശയങ്ങള്‍ കൂമ്പിടുന്നത്.ഇവ്വിധം പ്രാരംഭം കുറിക്കപ്പെടുന്ന സര്‍ഗാത്മകവും ക്രിയാത്മകവുമായ കാര്യങ്ങള്‍ പ്രാര്‍ഥനാ നിര്‍ഭരമായ മനസ്സോടുകൂടെ നിര്‍വഹിക്കുമ്പോള്‍ പുഷ്‌കലമാകാതിരിക്കുകയില്ല.
ശുദ്ധ ഗ്രാമീണതയുടെ സകല ഐശ്വര്യങ്ങളും പൂത്തുലയുന്ന പ്രദേശങ്ങലാണ് ഓരോ ഗ്രാമവും.ഈ നിഷ്‌കളങ്ക പ്രകൃതത്തെ സജീവമാക്കി ഹരിതാഭമാക്കി നില നിര്‍ത്തുന്നതിന് ബോധ പൂര്‍വ്വം ശ്രമങ്ങള്‍ ആവശ്യമാണ്.അഥവാ പരമ്പരാഗത ബഹുസ്വരതയെ ഇണക്കിച്ചേർക്കുന്നതിനു് ഒരു വിശാല പദ്ധതി അനിവാര്യമാണ്. ഇതത്രെ വര്‍ത്തമാന കാലത്തിന്റെ തേട്ടം.
ജാതിമത ലിംഗഭേദമന്യേ പദ്ധതി പ്രദേശത്തെ എല്ലാ മനുഷ്യർക്കുമാണ് ഈ സംരംഭം. ധാര്‍മ്മികവും, സംസ്കാരികവും,കലാപരവും, കായികവും, നാഗരികവുമായ ഔന്നത്യത്തിലേക്കുള്ള ഒരു സമൂഹത്തിന്റെ സ്വഭാവിക പദ്ധതിയാണിത്.
വിഭാവനാ പൂര്‍ണ്ണമായ പദ്ധതിയുടെ സവിശേഷതകളിലെന്നായി എടുത്തു ഉദ്ധരിക്കപ്പെടാവുന്ന കാര്യം.ഒരു ആയുഷ്‌കാലം മുഴുവന്‍ നന്മയുടെയും അറിവിന്റെയും ആരോഗ്യത്തിന്റെയും മാർഗ്ഗത്തിൽ മുഴുവൻ സമയവും ചിലവഴിക്കാനുള്ള ഒരു കേന്ദ്രമായി ഈ പദ്ധതി അടയാളപ്പെടുത്തപ്പെടണം.
മനുഷ്യർക്കു വേണ്ടി ഉയിർത്തെഴുന്നേൽപ്പിക്കപ്പെട്ട ഒരു സമുദായമെന്ന ഖുർആനിന്റെ വിശേഷണത്തിലേക്ക് വരുന്നതിനു വേണ്ടി ഒന്നിച്ചു പ്രവർത്തിക്കാവുന്ന ഒറ്റ വേദികയുടെ അഭാവം നമ്മുടെ ഗ്രാമഗ്രാമാന്തരങ്ങളിലൊക്കെയുണ്ട്. എല്ലാ കൂട്ടുകാരുടെയും സഹോദരിസഹോദന്മാരുടെയും കൂട്ടായ സഹായ സഹകരണം ഒന്നിച്ച് ഉണ്ടാകുമ്പോൾ നാട് മറ്റൊരു തലത്തിൽ ഭൂപടത്തിൽ ഇടം പിടിക്കും.
ആമുഖം ഇവിടെ അവസാനിപ്പിക്കുന്നു.
അന്തർദേശീയ നിലവാരത്തിൽ വിഭാവന ചെയ്യുന്ന ഈ പദ്ധതിയെ രണ്ടായി തിരിക്കാം.
ഒന്നാം ഘട്ടം .ഭുമി (വസ്തു) കണ്ടെത്തുക.
ഗ്രാമന്തരീക്ഷത്തില്‍ അല്ലെങ്കിൾ കിട്ടാവുന്ന ഇടത്തില്‍. 50 സെന്റ് ഭുമി നേടിയിടുക്കുക (വാങ്ങിയും, നല്‍കിയും) എന്നതാണ് മുഖ്യ ദൗത്യം. അതിനാൽ ഇതിനോട് സമാന ചിന്തയുള്ളവരും നന്മ കാക്ഷിക്കുന്നവരും സമ്മേളിക്കുക.
അല്ലാഹുവിന് ഉത്തമമായ കടം നല്‍കുന്ന ആരുണ്ട്? എങ്കില്‍ അല്ലാഹു അത് അയാള്‍ക്ക് ധാരാളമായി ഇരട്ടിപ്പിച്ചുകൊടുക്കും. ധനം പിടിച്ചുവെക്കുന്നതും വിട്ടുകൊടുക്കുന്നതും അല്ലാഹുവാണ്. അവങ്കലേക്കുതന്നെയാണ് നിങ്ങളുടെ മടക്കം.(അൽ ബഖറ 245).
ദൈവ മാർഗ്ഗത്തിൽ ചെലവഴിക്കുന്നതിനെ കുറിച്ച് പ്രവാചക പ്രഭുവിന്റെ അന്വേഷണത്തിന് പ്രിയ സഖാക്കള്‍ പ്രതികരിച്ച ശൈലി ചരിത്രത്തില്‍ സ്വര്‍ണ്ണ ലിപികളാല്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.
തികച്ചും പൂർണ്ണമായും സൗജന്യമായി ലഭിക്കുന്നതും നാളെ നമ്മെ കാത്തുകിടക്കുന്നതുമായ ശ്‌മശാനത്തിലെ ഒരു തുണ്ട് ഭൂമിയിലേക്ക് പോകുന്നതിനുമുമ്പ് എല്ലാവരും ഒരു തുണ്ട് ഭൂമി ധാനം ചെയ്യാന്‍ തയ്യാറായാല്‍ പദ്ധതിയുടെ ആദ്യ ഘട്ടം കടക്കും.
രണ്ടാം ഘട്ടം . കെട്ടിടം നിർമ്മിക്കുക.
എല്ലാവിധ പഠനങ്ങൾക്കും വിധേയമാക്കി കൊണ്ട് മികച്ച കൂട്ടുത്തരവാദിത്വം പുലർത്തി മാത്രം തുടങ്ങേണ്ടതാണ്.
പ്രാരംഭ ചിന്തക്ക് വേണ്ടി ചിലത് പങ്കുവെക്കാം.
30 സ്ക്വയർ മീറ്ററിലുള്ള ഒരു കെട്ടിടത്തിൽ വേണ്ട ഏതാനും വിഭവങ്ങൾ.
ഒരു സൂചന മാത്രം.കൂടുതൽ ക്രിയാത്മകമായ ചര്‍ച്ചകളും കൂടിയാലോജനകളും അനിവാര്യമാണ്.
A.50 സീറ്റുള്ള ആധുനിക സജ്ജീകരണത്തോടെയുള്ള ശീതീകരിച്ച ഖുർആൻ ലാബ് .
ഈ ലാബ് താഴെ കൊടുത്ത വിവിധ ഉദ്ദേശങ്ങൾക്ക് പ്രയോജനപ്പെടുത്താം.
1.ഡിജിറ്റൽ ലൈബ്രറി
2.റീഡിംങ് റൂം
3.സ്മാർട്ട് ക്ലാസ്സ്
4.ട്രൈനിങ് ക്ലാസ്സ്
5.കല, സാഹിത്യം, സാംസ്കരിക ക്ലാസ്സ്
6.വിവിധ ലക്ചർ ക്ലാസ്സ്,
7.എൻട്രന്‍സ്സ് CA, സിവിൽ ഇതര പരീക്ഷ ക്ലാസ്സ്.
8.അങ്ങിനെ വിവിധ വിജ്ഞാന മേഖലയ്ക്കുള്ള ഒരു വിശാല ഹൈടെക് സംവിധാനം ഉണ്ടാകുക
9.പാരായണങ്ങളും, താളവും, മേളവും ശ്രുതിമധുരമായി ആസ്വദിക്കാനുള്ള ശബ്ദ സജ്ജീകരണം
10.വാർദ്ധ്യക്യം ഉപയോഗപ്രദമാക്കാനുളള കേന്ദ്രം.
11.ടോസ്റ്റാസ്റ്റോഴ്സ് (Toastmasters) ക്ലാസ്സ് etc.
B.ആരോഗ്യം
പത്ത് പ്രസംഗത്തിനേക്കാളും ഒറ്റ കായിക വിനോദം മതി കുട്ടികളെ ആകർഷിക്കാൻ. അറിവും ആരോഗ്യവും ഒന്നിച്ചു ചാലിച്ചു കൊണ്ടു പോകാമെന്ന സവിശേഷത ഇതിനുണ്ട്. ഒരു ഇഞ്ച് ഇടം കളിക്കാൻ സ്ഥലം ഇല്ലാത്ത നാടായികൊണ്ടിരിക്കുന്ന നമ്മുടെ ശുദ്ധ ഗ്രാമങ്ങള്‍, ഇത്തരം സംവിധാനത്തോടെ പരിഹരിക്കാൻ കഴിയും. ചെസ്സ് മുതൽ ടെന്നിസ് വരെയും ബാസ്ക്കറ്റ്ബോൾ മുതൽ മിനി കാൽപന്ത് വരെയും ബില്ലിയാർഡ്സ് മുതൽ സ്ക്വാഷ് വരെയും കൂടാതെ ഹെൽത്ത് ക്ലബ്ബും ഒരു കുട കീഴിൽ കൊണ്ടുവരാൻ കഴിയും.
C. വരുമാനം
മേൽ പറഞ്ഞതല്ലാം താങ്ങുന്നതിനും തുണയാകുന്നതിനും ആധുനികരീതിയിലുള്ള പീടിക മുറികളും ഭോജനശാലകളും ഉൾപ്പെടുത്തി ചിലവുകൾ കണ്ടെത്താനാകും.മറ്റു മാർഗ്ഗവും ചിന്തിക്കാം. കൂടുതൽ തെളിമയാർന്ന വ്യക്തതക്കും ആശയ വിശകലനത്തിനും ഒത്തിണങ്ങി കൂടിചേരാം കണ്ട്മുട്ടാം കേട്ട്മുട്ടാം കൂടിയിരിക്കാം പങ്ക്ചേരാം.
ചുരുക്കത്തിൽ ഇസ്ലാമിന്റെ നന്മയും അനുഗ്രഹവും മുഴുവൻ ജനങ്ങൾക്കും അനുഭവിച്ചറിയാൻ സാധിക്കുന്ന പദ്ധതിയാണിത്. ഇതിന്റെ ഗുണങ്ങൾ നാട്ടുകാർക്കൊക്കെയും അറിയാനും അനുഭവിക്കാനും അവസരമുണ്ടാകും. ഇതിലെ പങ്കാളിത്തം നന്മയുടെ പാതയിലെ ശരിയായി പ്രതിനിധാനം നിർവഹിക്കലാണെന്ന വസ്തുത വിസ്മരിക്കാവതല്ല. ഇസ്ലാമിലെ സകാത്തും സ്വദഖയുമായിരുന്നു എല്ലാ ജനവിഭാവങ്ങളുടെയും ആവശ്യ പൂർത്തികരണത്തിനും ക്ഷേമ പ്രവർത്തനങ്ങൾക്കും എന്ന ബോധവും ബോധ്യവും ഈ പദ്ധതിയെ അതി ശീഘ്രം പൂവണിയിച്ചേക്കും.
പ്രാർത്ഥനയോടെ,
അല്ലാഹുവിന്റെ നാമത്തില്‍...
ബിസ്‌മില്ലാഹി റഹ്‌മാനി റഹീം
സമർപ്പിക്കുന്നു.
മെഹബൂബ് പാടൂർ.