നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, November 7, 2015

ഐ എം എഫ്

ഐ എം എഫ് (ഇന്റര്‍നാഷണല്‍മോണിറ്ററി ഫണ്ട് ) അഥവാ രാജ്യാന്തര നാണയ നിധി രാജ്യങ്ങള്‍ തമ്മിലുള്ള നാണയ വിനിമയ സ്ഥിരതയും സാമ്പത്തിക പുനസംഘടനയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സാമ്പത്തിക സ്ഥാപനമാണ്. 184 രാജ്യങ്ങള്‍ അംഗമായ ഐ എം എഫ് 1945 ലാണു സ്ഥാപിതമായത്. രാജ്യാന്തര വ്യാപാരത്തിനും വിനിമയത്തിനും സൗകര്യമൊരുക്കുക, അംഗരാജ്യങ്ങള്‍ക്ക് ബജറ്റ്, ധനകാര്യം, വിദേശ വിനിമയം എന്നിവ സംബന്ധിച്ചുള്ള സാങ്കേതിക സഹായം നല്‍കുക, വിനിമയ നിരക്ക് തിട്ടപ്പെടുത്തുന്നതിനും നിയന്ത്രിക്കുന്നതിനും സഹായിക്കുക എന്നിവയാണ് രാജ്യാന്തര നാണയ നിധിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍. വാഷിംഗ്‌ടണ്‍ ഡി.സിയിലാണ് ഐ.എം.എഫിന്റെ തലസ്ഥാനം.
ഒന്നും രണ്ടും ലോക മഹായുദ്ധങ്ങള്‍ ആഗോള സാമ്പത്തിക രംഗത്ത് പ്രതിസന്ധി സൃഷ്ടിക്കുകയും തൊഴിലില്ലായ്മ വര്‍ദ്ധിപ്പിക്കുകയും ചെയ്തു. രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരത്തെയും വിനിമയ സ്ഥിരതയെയും യുദ്ധം പ്രതികൂലമായി ബാധിച്ചു. യുദ്ധാനന്തര സാമ്പത്തിക പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ 1944 ജൂലൈ ഒന്നു മുതല്‍ 22 വരെ അമേരിക്കയിലെ ന്യൂ ഹാംഷെയറിലെ ബ്രിട്ടണ്‍ വുഡ്സില്‍ 44 ലോകരാജ്യങ്ങളിലെ സാമ്പത്തിക വിദഗ്ദ്ധര്‍ ഒത്തുചേര്‍ന്നു. ലോകത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു കരകയറാന്‍ രാജ്യാന്തര ബാങ്കിംഗ് സ്ഥാപങ്ങള്‍ വേണമെന്ന ഈ സമ്മേളനത്തിലെ നിര്‍ദ്ദേശമാണ് ഐ എം എഫിന്റെ രൂപവത്കരണത്തിനു പശ്ചാത്തലമായത്. ബ്രിട്ടണ്‍ വുഡ്സ് സമ്മേളനത്തില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങളുടെ ചുവടു പിടിച്ചാണ് ഈ സ്ഥാപനം രൂപീകൃതമായത്. 44 രാജ്യങ്ങള്‍ തുടക്കത്തില്‍ അംഗങ്ങളായി. നിലവില്‍ 188 അംഗങ്ങള്‍ ഉണ്ട്.
സമ്പാദകന്‍ ഷറഫു ഹമീദ്‌ സി.ഇ.ഒ സിറ്റി എക്സേഞ്ച് ദോഹ.