നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Tuesday, December 12, 2017

കുടുംബസംഗമം

ദോഹ ∙ ഉദയം ഖത്തർ കുടുംബസംഗമം നടന്നു. ആക്ടിങ് പ്രസിഡന്റ് അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. നമ്മുടെ കുടുംബം എന്ന വിഷയത്തിൽ കെ.ടി.മുബാറക്, ഷംസുദ്ദീൻ എന്നിവർ പ്രഭാഷണം നടത്തി. റഷീദ് പാവറട്ടി, കൺവീനർ നാജി ഹംസ, എൻ.പി.അഷറഫ്, വി.എം.റഫീഖ്, വി.പി.ഷംസു, അഷറഫ് ജീവൻ എന്നിവർ പ്രസംഗിച്ചു....
ഫിദ മുക്താർ, ഇൽഹാം അസിസ് എന്നിവർ ഗാനമാലപിച്ചു. വിവിധ മൽസരങ്ങളിൽ വിജയികളായ എൻ.പി.ജാസിം, ആർ.വി.കലാം, മർസൂഖ് സെയ്‌തു മുഹമ്മദ്, പി.എ.നൗഷാദ്, ഇൽഹാം, സയാന, ഹസീന ഷമീർ എന്നിവർക്കു സെക്രട്ടറി പി.എ.നൗഷാദ്, മുഹമ്മദ് റഷീദ് എന്നിവർ സമ്മാനങ്ങൾ നൽകി.
04.12.2017