ഉദയം പഠനവേദിയുടെ പ്രസിഡണ്ടായി അബ്‌ദുല്‍ അസീസ് മഞ്ഞിയില്‍ നേയും ജനറല്‍ സെക്രട്ടറിയായി സക്കീര്‍ ഹുസൈന്‍ എം.എം നേയും തെരഞ്ഞെടുത്തു. മുഹ്‌യദ്ധീന്‍ എന്‍.കെ, അബ്‌ദുല്‍ ജലീല്‍ എം.എം(വൈസ് പ്രസിഡണ്ട്മാര്‍), ഹംസ എം.കെ (പബ്ളിക് റിലേഷന്‍ ) ഹുസൈന്‍ കെ.കെ , റഫീഖ് വി.എം (ട്രഷറര്‍മാര്‍ ) അശ്റഫ് എന്‍.പി, മുഹമ്മദ് എം.എന്‍(സെക്രട്ടറിമാര്‍) ഉദയം ജനറല്‍ ബോഡിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 23 അംഗ പ്രവര്‍ത്തക സമിതിയാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ജനാബ് കെ.കെ നാസിമുദ്ദീനിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ബോഡിയാണ് ഇരുപത്തിമൂന്നംഗ പ്രവര്‍ത്തകസമിതിയെ തെരഞ്ഞെടുത്തത് ജനറല്‍ സെക്രട്ടറി തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.