ഉദയം പഠനവേദിയുടെ ഇഫ്‌താര്‍ സംഗമം അസീസിയ്യയില്‍ പ്രത്യേകം സജ്ജമാക്കിയ ഖൈരിയ്യയുടെ ഖൈമയില്‍ സംഘടിപ്പിച്ചു.വൈകുന്നേരം 5.30 ന് ആരംഭിച്ച സൌഹൃദ സദസ്സില്‍ അസീസ് മഞ്ഞിയിലിന്റെ നേതൃത്വത്തില്‍ ഖുര്‍ആന്‍ ആസ്‌പദപ്പെടുത്തിയ ക്വിസ്സ് പരിപാടിയായിരുന്നു ആദ്യം നടന്നത്. ക്വിസ്സ് പരിപാടിയില്‍ പങ്കെടുത്ത് വിജയികളായവരില്‍ നിന്നും നറുക്കിട്ടെടുത്ത സബീന,ഷമീം ,ഹാരിസ് എന്‍.വി, ഫഹീമ,മുഹമ്മദ് റമീസ്,രിഷ,ഷാഫി എം.കെ,മന്‍ഹല്‍ ,കുഞ്ഞുമൊയ്‌ദു പി.എസ് ,റിഫ്‌ന എന്നീ പത്ത് പേര്‍ക്ക് ഉദയം പ്രസിഡന്റ് കുഞ്ഞു മുഹമ്മദ് കെ.എച് ഉപഹാരങ്ങള്‍ നല്‍കി.
വൈസ് പ്രസിഡന്റ് അബ്‌ദുല്‍ മജീദ് ആര്‍.വി,അശറഫ് എന്‍.പി , അബ്‌ദുല്‍ ജലീല്‍ എം.എം, അബ്‌ദുല്‍ ജലീല്‍ വി.വി,മുഹിയദ്ദീന്‍ എന്‍.കെ എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കി.
ഇഫ്‌താര്‍ സംഗമത്തിന് വേദിയും വിഭവങ്ങളും ഒരുക്കാന്‍ സഹകരിച്ച ഖത്തര്‍ ഖൈരിയ്യയുടേയും എഫ് സി സി യുടേയും സേവനങ്ങള്‍ പ്രശംസിക്കപ്പെട്ടു.
സൌഹൃദ സംഗമാനന്തരം ഉദയം പ്രവര്‍ത്തക സമിതി അംഗങ്ങള്‍ പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ഒത്ത് കൂടി പരിപാടികള്‍ വിലയിരുത്തി.ഹബീബ് റഹ്‌മാന്‍ ഉദ്‌ബോധനവും പ്രാര്‍ഥനയും നടത്തി.
ഉദയം പ്രവര്‍ത്തക സമിതി അംഗങ്ങളായ ജാസിം എന്‍.പി ,റഫിഖ് വി.എം,ഷമീര്‍ ഇബ്രാഹീം, അബ്‌ദുല്‍ അസീസ് എ.പി,ഹുസൈന്‍ കെ.കെ,മുഹമ്മദ് എം.എന്‍ ,മുഖ്‌താര്‍ എം.എം നൌഷാദ് പി.എ,സക്കീര്‍ ഹുസ്സൈന്‍ എം.എം ,ഷാജഹാന്‍ എ.വി,ശാജുദ്ധീന്‍ എം.എം ,ശംസുദ്ധീന്‍ വി.പി എന്നീ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ സേവന സന്നദ്ധതയോടെ സജീവമായി രംഗത്തുണ്ടായിരുന്നു.