ഗുരുവായൂര്‍: 'ഇസ്‌ലാം സന്തുലിതമാണ്' എന്ന പ്രമേയവുമായി 2017 ജനവരി 21ന് ജമാഅത്തെ ഇസ്ലാമി തൃശൂര്‍ ജില്ലാ സമ്മേളനം ചാവക്കാട് നടത്തും.ഇസ്‌ലാമിക പ്രസ്ഥാനത്തെ അടുത്തറിയാനുള്ള അവസരമൊരുക്കുകയാണ് പ്രസ്ഥാന പ്രവര്‍ത്തകര്‍.
സമ്മേളനത്തന് മുന്നോടിയായി ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ ഏരിയകളിലും പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.ഗുരുവായൂര്‍ ഏരിയ പ്രചരണോദ്‌ഘാടനം 2016 നവംബര്‍ 27 ഞായറാഴ്‌ച വൈകീട്ട് 4ന് ചൊവ്വല്ലൂര്‍പടി സെന്റ്റില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ നടക്കും.
ഇ.എം മുഹമ്മദ് അമീന്‍ (ചെയര്‍മാന്‍ ഖത്തീബ് കൗണ്‍സില്‍ കേരള),സൈനുദ്ധീന്‍ അടിമാലി(സംസ്ഥാന സമിതി അംഗം സോളിഡാരിറ്റി)സുലൈമാന്‍ അസ്‌ഹരി (ഗുരുവായൂര്‍ ഏരിയ പ്രസിഡണ്ട് ജ.ഇ) ഇല്‍യാസ് മുതുവട്ടൂര്‍ (ഏരിയ പ്രസിഡണ്ട് സോളിഡാരിറ്റി),ഷമീല ഹുസൈന്‍ (ഏരിയ കണ്‍വീനര്‍ ജ.ഇ വനിതാ വിഭാഗം),സൈനുന്നിസ ഏരിയ പ്രസിഡണ്ട് ജി.ഐ.ഒ)അന്‍സാര്‍ മഞ്ഞിയില്‍ (ഏരിയ സമിതി അംഗം എസ്.ഐ.ഒ) എന്നിവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യും.സഹൃദയര്‍ തങ്ങളുടെ സാന്നിധ്യം കൊണ്ട് സദസ്സിനെ ധന്യമാക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.