നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, November 23, 2016

ഇബ്രാഹിം ഹാജി നിര്യാതനായി

ഗുരുവായൂർ ബ്രഹ്മകുളം സ്വദേശിയും പരേതനായ വെൺമെനാട് ബാവുണ്ണി മുസ്ലിയാരുടെ മകനുമായ ഇബ്രാഹിം ഹാജി (65)  ഖത്തറിൽ നിര്യാതനായി.

ദീർഘകാലമായി ഖത്തറിൽ അമാനി ടെക്സ്റ്റയിൽസ് എന്ന  സ്ഥാപനം നടത്തിവരികയായിരുന്നു.നാട്ടിൽ വന്ന് കുടുംബ സമേതം ഖത്തറിലേക്ക് മടങ്ങവേ , ഖത്തർ എയർപോർട്ടിന് പുറത്ത് വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു.
2 ദിവസമായി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
ഖബറടക്കം ബ്രഹ്മകുളം ജുമാ മസ്ജിദിൽ വെച്ച് നടത്തപ്പെടുന്നതാണ്.

അസീസ്‌ മഞ്ഞിയിലിന്റെ മൂത്ത സഹോദരി റുഖിയയുടെ ഭര്‍‌ത്താവ്‌ ഹാജി അഹമ്മദുണ്ണിയുടെ സഹോദരി സുഹറയാണ് ഭാര്യ. മുംതാസ്, ഷാനവാസ്, റിയാസ്, (ഖത്തർ) എന്നിവർ മക്കളാണ്. മുഹമ്മദ് ജലാലുദ്ദീൻ, ഷബാന എന്നിവർ മരുമക്കളാണ്.