നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.
Showing posts with label പ്രചരണോദ്‌ഘാടനം. Show all posts
Showing posts with label പ്രചരണോദ്‌ഘാടനം. Show all posts

Monday, November 28, 2016

ഗുരുവായുര്‍ പ്രചരണോദ്‌ഘാടനം

ഗുരുവായൂര്‍:ജമാഅത്തെ ഇസ്‌ലാമി ജനുവരി 21 ന്‌ ചാവക്കാട്‌ നടക്കാനിരിക്കുന്ന ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ഏരിയ പ്രചരണോദ്‌ഘാടന സം‌ഗമം വൈജ്ഞാനിക വിരുന്നൂട്ടി ധന്യമാക്കി.

ഇസ്‌ലാം സന്തുലിതമാണ്‌ കാരണം അത്‌ ദൈവിക മാര്‍ഗ ദര്‍‌ശനമാണ്‌.വേദ ഗ്രന്ഥങ്ങളിലൂടെയും പ്രവാചകന്മാരിലൂടെയും ദൈവം നല്‍‌കിയ ദര്‍‌ശനം ഭൂമിയില്‍ മനുഷ്യ ജീവിതം എങ്ങനെയാവണമെന്ന്‌ പഠിപ്പിക്കുന്നു.ജിവിതം എവിടെയെല്ലാം പരന്ന്‌ വിശാലമായി കിടക്കുന്നുവോ അവിടെയെല്ലാം ഇസ്‌ലാമിന്‌ നിയമവും വ്യവസ്ഥയും മാര്‍‌ഗ ദര്‍‌ശനവും ഉണ്ട്‌.സം‌ഗമത്തില്‍ ഇസ്‌ലാമിന്റെ സമഗ്രതയും അതിന്റെ സന്തുലിത ഭാവവും സവിസ്‌തരം അവതരിപ്പിക്കപ്പെട്ടു. 


ഏരിയ പ്രസിഡണ്ട്‌ സുലൈമാന്‍ അസ്‌ഹരിയുടെ അധ്യക്ഷതയില്‍ ചേര്‍‌ന്ന യോഗത്തില്‍ സെക്രട്ടറി സിദ്ധീഖ്‌ ആര്‍.പി സ്വാഗതമോതി.സോളിഡാരിറ്റി സംസ്ഥാന സമിതി അം‌ഗം സൈനുദ്ധീന്‍ അടിമാലി,ഖത്തീബ്‌ കൗണ്‍‌സില്‍ ചെയര്‍‌മാന്‍ ഇ.എം അമീന്‍,സോളിഡാരിറ്റി ഏരിയ പ്രസിഡണ്ട്‌ ഇല്‍‌യാസ്‌ മുതുവട്ടൂര്‍,ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം കന്‍‌വീനര്‍ ഷമീല ഹുസൈന്‍,എസ്‌.ഐ.ഒ പ്രതിനിധി അന്‍‌സാര്‍ മഞ്ഞിയില്‍,ജി.ഐ.ഒ പ്രതിനിധി സൈനുന്നിസ എന്നിവര്‍ സമ്മേളനത്തെ അഭിസം‌ബോധന ചെയ്‌തു.

സീനിയര്‍ നേതാക്കളായ എ.വി ഹം‌സ,അബ്‌ദുല്‍ വാഹിദ്‌ പാടൂര്‍ എന്നിവര്‍ വേദിയെ ധന്യമാക്കി.പ്രാദേശിക ഹല്‍‌ഖാ പ്രതിനിധി അബ്‌ദുല്ലമോന്‍ നന്ദി പ്രകാശിപ്പിച്ചു.

Thursday, November 24, 2016

പ്രചരണോദ്‌ഘാടനം നവംബര്‍ 27 ഞായറാഴ്‌ച

ഗുരുവായൂര്‍: 'ഇസ്‌ലാം സന്തുലിതമാണ്' എന്ന പ്രമേയവുമായി 2017 ജനവരി 21ന് ജമാഅത്തെ ഇസ്ലാമി തൃശൂര്‍ ജില്ലാ സമ്മേളനം ചാവക്കാട്‌ നടത്തും.ഇസ്‌ലാമിക പ്രസ്ഥാനത്തെ അടുത്തറിയാനുള്ള അവസരമൊരുക്കുകയാണ്‌ പ്രസ്ഥാന പ്രവര്‍‌ത്തകര്‍.

സമ്മേളനത്തന് മുന്നോടിയായി ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ ഏരിയകളിലും പ്രചരണ പരിപാടികള്‍ സം‌ഘടിപ്പിക്കുന്നുണ്ട്‌.ഗുരുവായൂര്‍ ഏരിയ പ്രചരണോദ്‌ഘാടനം 2016 നവംബര്‍ 27 ഞായറാഴ്‌ച വൈകീട്ട്‌ 4ന്‌ ചൊവ്വല്ലൂര്‍പടി സെന്റ്റില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ നടക്കും.

ഇ.എം മുഹമ്മദ്‌ അമീന്‍ (ചെയര്‍‌മാന്‍ ഖത്തീബ്‌ കൗണ്‍‌സില്‍ കേരള),സൈനുദ്ധീന്‍ അടിമാലി(സം‌സ്ഥാന സമിതി അം‌ഗം സോളിഡാരിറ്റി)സുലൈമാന്‍ അസ്‌ഹരി (ഗുരുവായൂര്‍ ഏരിയ പ്രസിഡണ്ട്‌ ജ.ഇ) ഇല്‍‌യാസ്‌ മുതുവട്ടൂര്‍ (ഏരിയ പ്രസിഡണ്ട്‌ സോളിഡാരിറ്റി),ഷമീല ഹുസൈന്‍ (ഏരിയ കണ്‍‌വീനര്‍ ജ.ഇ വനിതാ വിഭാഗം),സൈനുന്നിസ ഏരിയ പ്രസിഡണ്ട്‌ ജി.ഐ.ഒ)അന്‍‌സാര്‍ മഞ്ഞിയില്‍ (ഏരിയ സമിതി അം‌ഗം എസ്‌.ഐ.ഒ) എന്നിവര്‍ സമ്മേളനത്തെ അഭിസം‌ബോധന ചെയ്യും.സഹൃദയര്‍ തങ്ങളുടെ സാന്നിധ്യം കൊണ്ട്‌ സദസ്സിനെ ധന്യമാക്കണമെന്ന്‌ സം‌ഘാടകര്‍ അഭ്യര്‍‌ഥിച്ചു.