നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday, November 11, 2019

മിലാദുന്നബി

ലോകത്തിന്‌ മുമ്പില്‍ സത്യത്തിന്റെയും സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും പാത കാണിച്ച അന്ത്യപ്രവാചകന്‍ മുഹമ്മദ്‌ നബി (സ)യുടെ ജന്മദിനാഘോഷവേളയില്‍  നാടും നഗരവും പ്രാദേശിക മഹല്ലുകളും അണിഞ്ഞൊരുങ്ങിയിരുന്നു.

മുല്ലശ്ശേരി മേഖലയിലെ വിവിധ മഹല്ലുകളായ :-പാലുവായ്,പാവറട്ടി,തൈകാട്‌,പുതുമനശ്ശേരി,വെന്മേനാട്‌,പൈങ്കണ്ണിയൂര്‍,പണ്ടാറക്കാട്‌,പെരിങ്ങാട്‌,പാടൂര്‍,തൊയക്കാവ്‌,ഏനാമാവ്‌,മുപ്പട്ടിത്തറ,കണ്ണോത്ത്‌ തുടങ്ങി എല്ലാ മഹല്ലുകളിലും മിലാദുന്നബി സമുചിതമായി ആഘോഷിച്ചു.
------------
തിരുനെല്ലൂര്‍: നബിദിനത്തോടനുബന്ധിച്ച് നൂറുല്‍ ഹിദായ മദ്രസ്സയിൽ നടന്ന പരിപാടിയിൽ ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍,വിദ്യാര്‍‌ഥികള്‍‌ക്കും സര്‍‌ഗ പ്രതിഭകള്‍‌ക്കും പ്രോത്സാഹന സമ്മാനങ്ങളും ഉപഹാരങ്ങളും നല്‍‌കി. 
------------
നബിദിനത്തോടനുബന്ധിച്ച് മദ്രസ്സയിൽ നടന്ന പരിപാടിയിൽ 2018-19 അധ്യയന വർഷത്തിൽ വിവിധ പരീക്ഷകളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് നന്മ തിരുനെല്ലൂര്‍  ഉപഹാരങ്ങള്‍ സമ്മാനിച്ചു. 
------------
വൈജ്ഞാനിക മണ്ഡലത്തിലെ ആദ്യാക്ഷരങ്ങൾ കുരുന്നുകള്‍‌ക്ക്‌ പകർന്നു നൽകിയ ഉസ്താദുമാർക്ക് Team RABZ തിരുനെല്ലൂര്‍ സ്‌നേഹാദരം സമര്‍‌പ്പിച്ചു.മഹല്ലില്‍ നന്മയുടെ പ്രഭ പരത്തുന്നതില്‍ ഭാഗഭാക്കുകളായ ആദരണീയരായവര്‍‌ക്ക്‌ ഉപഹാരങ്ങളും നല്‍‌കി.

{ചിത്രത്തില്‍ ഉസ്‌താദുമര്‍‌ക്കൊപ്പം മഹല്ല്‌ തിരുനെല്ലൂര്‍ വൈസ്‌ പ്രസിഡന്റ്‌ സൈനുദ്ദീന്‍ ഖുറൈഷിയും ടീം റാബ്‌സ്‌ പ്രതിനിധികളും}