ദോഹ:കെ.കെ ഹുസൈന്‍ സാഹിബ് പ്രവാസം മതിയാക്കുന്നു.നാല്‍പത്തിയൊന്നു വര്‍ഷത്തെ ദീര്‍ഘകാല പ്രവാസ ജീവിതത്തിനു വിരാമമിട്ട് കൊണ്ടാണ് കെ.കെ ഖത്തറിനോട് യാത്ര പറയുന്നത്.
ഉദയം പഠന വേദിയ്‌ക്ക് ബീജാവപം നടന്ന കാലം മുതല്‍ ഉദയം പഠന വേദിയുടെ സഹകാരിയും സഹചാരിയുമാണ്.ആരോഗ്യപരമായ ചില പ്രയാസങ്ങളാല്‍ നാട്ടില്‍ ചികിത്സയിലിരിയ്‌ക്കേ കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ദോഹയില്‍ തിരിച്ചെത്തി ജോലിയില്‍ നിന്നും വിരമിക്കുകയായിരുന്നു.
ഉദയം പഠനവേദിയുടെ ഒരു സംഘം ദഫനയിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചു.ദീര്‍ഘകാലത്തെ കെ.കെ ഹുസൈന്‍ സാഹിബിന്റെ സേവനത്തെ അനുസ്‌മരിച്ചു കൊണ്ട് ആദര സൂചകമായി ഉദയം ഉപഹാരം പ്രസിഡണ്ട് അസീസ് മഞ്ഞിയില്‍ സമ്മാനിച്ചു.ഉദയം നേതൃ നിരയിലുള്ള അബ്‌ദുല്‍ ജലീല്‍ എം.എം,അഷ്‌റഫ് എന്‍.പി,കുഞ്ഞു മുഹമ്മദ് കെ.എച്,അബ്‌ദുല്‍ ജലീല്‍ വി.വി,നൗഷാദ് പി.എ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.