നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, April 13, 2008

ദൈവ പ്രീതി ജീവിത വിശുദ്ധിയിലൂടെ

അല്ലാഹുവിലുള്ളസമര്‍പ്പണം,സത്യവിശ്വാസം,ഭയഭക്തി,സത്യസന്ധത,ക്ഷമാശീലം,വിനയം,ദാനശീലംവ്രതാനുഷ്‌ഠാനം,ലൈംഗിക വിശുദ്ധി എന്നിവ ഉള്‍കൊള്ളുന്നവരും അല്ലാഹുവെ ധാരാളമായി സ്‌മരിക്കുന്നവരുമായ സ്‌ത്രീ പുരുഷന്മാര്‍ക്ക്‌ അവന്‍ പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിട്ടുണ്ട്‌ (അല്‍ അഹ്‌സാബ്‌ 35)

കേവലമായ ആചാരാനുഷ്‌ഠാനങ്ങളും, സമയവും സന്ദര്‍ഭവും തങ്ങള്‍ക്കനുകൂലമാകുമ്പോള്‍ സാധ്യമാകുന്ന ചില പ്രവര്‍ത്തനങ്ങളുംകൊണ്ട്‌ മാത്രം എല്ലാം നേടാമെന്ന വ്യാമോഹം മാറ്റി വെച്ച്‌ തികഞ്ഞ ജീവിത വിശുദ്ധിയിലൂടെ കര്‍മ്മനിരതരായാല്‍ മാത്രമേ ദൈവ പ്രീതി നേടാനാകുകയുള്ളൂ.ജനാബ്‌ എന്‍.പി. അശ്‌റഫ്‌ സാഹിബ്‌ അഹ്വാനം ചെയ്തു.

ഉദയം പഠനവേദിയുടെ പുതിയ മീഖാത്തിലെ രണ്ടാമത്തെ പ്രവര്‍ത്തക സമിതിയെ അഭിസംബോധന ചെയ്‌ത്‌ കൊണ്ട്‌ സംസാരിക്കുകയായിരുന്നു എന്‍.പി.

സത്യം കൊണ്ടും ക്ഷമകൊണ്ടും പരസ്‌പരം ഉപദേശിക്കുക എന്ന ശിക്ഷണത്തിന്റെ ആത്മാവ്‌ ഉള്‍കൊണ്ടുള്ള എളിയ ശ്രമത്തിനുള്ള ചുവട്‌ വെപ്പുകള്‍ക്ക്‌ സര്‍വ്വ ശക്തനായ അള്ളാഹു വിജയം പ്രധാനം ചെയ്യട്ടെ എന്ന പ്രാര്‍ത്ഥനയോടെയണ്‌ അധ്യക്ഷന്‍ ജനാബ്‌ അബ്‌ദുല്‍ ജലീല്‍ തന്റെ ആമുഖ ഭാഷണം ആരംഭിച്ചത്‌.ആത്മാര്‍ത്ഥമായ നിഷ്‌ഠയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ട്‌ മാത്രമെ ആസൂത്രണങ്ങളും പദ്ധതികളും വിജയിപ്പിച്ചെടുക്കാന്‍,സാധിക്കുകയുള്ളൂ.

കാലഘട്ടത്തിന്റെ ആവശ്യം എന്ന നിലക്കാണ്‌ പുതിയ നേതൃ മാറ്റം സംഭവിച്ചിരിക്കുന്നത്‌.സ്വയം വളരുകയും വളര്‍ത്തുകയും ചെയ്യുക എന്ന കര്‍മ്മം യഥാര്‍ത്ഥ ദിശയിലേക്കുള്ള കാല്‍ വെപ്പായി മനസ്സിലാക്കുന്നു.ഈ പ്രയാണം അണമുറിയാതെ നീങ്ങേണ്ടതുണ്ട്‌.ഉദ്‌ബോധനം നടത്തിക്കൊണ്ട്‌ ജനാബ്‌ ആര്‍.വി അബ്‌ദുല്‍ മജീദ്‌ സാഹിബ്‌ ഒാര്‍മ്മിപ്പിച്ചു.