പാവറട്ടി : വ്യക്തിത്വ വികാസത്തിനും സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ ശാസ്‌ത്രീയവും സര്‍ഗാത്മകവുമാക്കാനും ഉതകുന്ന പരിശീലന പദ്ധതിയാണ് 'മാന്‍ വര്‍ക്ക് ഷോപ്പ്'. ഗ്രാമീണ സന്നദ്ധ സേവനങ്ങള്‍ക്ക് കൂടുതല്‍ മികവും തികവും നല്‍കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്‌ടിവിറ്റീസ് & റിസര്‍ച്ച്(അസര്‍) വക്താവ് പറഞ്ഞു.
പാവറട്ടി,എളവള്ളി,മുല്ലശ്ശേരി,തൈക്കാട്,വെങ്കിടങ്ങ്,ഒരുമനയൂര്‍,കടപ്പുറം എന്നീ ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുമുള്ള കലാ കായിക ആരോഗ്യ സാംസ്‌കാരിക ജീവ കാരുണ്യ പരിസ്ഥിതി മേഖലകളില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന സംഘടനകളുടെയും കൂട്ടായ്‌മകളുടെയും മൂന്ന് പ്രതിനിധികള്‍ക്ക് ശില്‍പ ശാലയില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ടാകും.
അസര്‍ സംഘടിപ്പിക്കുന്ന ഈ വിശേഷപ്പെട്ട പരിപാടിയില്‍ പ്രമുഖര്‍ പങ്കെടുക്കും.മാര്‍ച്ച് 24 ശനിയാഴ്‌ച കാലത്ത് 8 മുതല്‍ ഒരു മണിവരെയായിരിയ്‌ക്കും ശില്‍പശാലയുടെ അജണ്ട. ശ്രി.ഡൊമിനിക് മാത്യു,ശ്രി.നിസാം എ.പി,ശ്രീമതി ഫാരിദ ടീച്ചര്‍ തുടങ്ങിയ ശാസ്‌ത്ര സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളില്‍ പ്രശോഭിച്ച പ്രഗത്ഭര്‍ ശില്‍പ ശാലയ്‌ക്ക് നേതൃത്വം നല്‍കും.രചനാത്മകമായ ഈ പരിപാടി സാന്നിധ്യം കൊണ്ടും സഹകരണം കൊണ്ടും ധന്യമാക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.
കാലഘട്ടം ആവശ്യപ്പെടുന്ന ഇത്തരം രചനാത്മകമായ സംരംഭങ്ങള്‍ ശ്ലാഘിക്കപ്പെടേണ്ടതാണെന്ന് ഉദയം പഠനവേദി അധ്യക്ഷന്‍ അസീസ് മഞ്ഞിയില്‍ അഭിപ്രായപ്പെട്ടു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഉമര്‍ വി.കെ,മുഹമ്മദ് ഹാരിസ് എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.+91 9447670090 ,+ 919526439797.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഉമര്‍ വി.കെ,മുഹമ്മദ് ഹാരിസ് എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.+91 9447670090 ,+ 919526439797.