പൂന:പൂന കേരള മുസ്‌ലിം ജമാഅത്തിന്റെ ജനറല്‍സെക്രട്ടറിയായി വി.എം കബീര്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.തുടര്‍ച്ചയായി അഞ്ചാം തവണയാണ് തിരുനെല്ലുര്‍ക്കാരന്‍ ഈ പദവിയിലേയ്‌ക്ക് നിയോഗിക്കപ്പെടുന്നത്.
തിരുനെല്ലൂര്‍ സ്വദേശീയായ മുഹമ്മദ് വി.പി യുടെ മകനാണ് കബീര്‍ വി.എം.ദശാബ്‌ധത്തിലധികമായി മഹാരാഷ്‌ട്രയിലെ പൂനയിലാണ് കുടുംബ സമേതം താമസിക്കുന്നത്.സാംസ്‌കാരിക സാമൂഹിക രാഷ്‌ട്രീയ രംഗത്ത് പൂനയില്‍ അറിയപ്പെടുന്ന പ്രവര്‍ത്തകനാണ് കബീര്‍.പൂനയിലെ വിവിധ ആശയാദര്‍ശങ്ങളിലുള്ളവരുടെ കൂട്ടായ്‌മയായ പൂന ജമാഅത്തില്‍ സജീവ സാന്നിധ്യമായ കബീര്‍; പൂന ലയണ്‍സ് ക്ലബ്ബിലും മനുഷ്യാവകാശ സമിതികളിലും ഉത്തരവാദപ്പെട്ട സ്ഥാനം അലങ്കരിക്കുന്നുണ്ട്.പഠന മനനങ്ങള്‍ക്കും വിശാലമായ വായനയ്‌ക്കും സമയം കണ്ടെത്തുന്ന വി.എം കബീര്‍ ഉദയം പഠനവേദിയുടെ സംരംഭങ്ങളെ ഏറെ വിലമതിക്കുകയും പഠനവേദിയുമായി സഹകരിക്കുകയും ചെയ്യുന്ന സഹൃദയനാണ്.