നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, December 16, 2020

അ​പെ​ക്​​സ്​ സം​ഘ​ട​ന​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്‌

ദോ​ഹ: ഡി​സം​ബ​റി​ൽ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന ഇ​ന്ത്യ​ൻ എം​ബ​സി അ​പെ​ക്​​സ്​ സം​ഘ​ട​ന​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ത്ത​വ​ണ കൂ​ടു​ത​ൽ വീ​റും വാ​ശി​യും. ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ സെൻറ​ർ (ഐ.​സി.​സി),ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ബെ​ന​വ​ലൻ​റ്​ ഫോ​റം (ഐ.​സി.​ബി.​എ​ഫ്), ഇ​ന്ത്യ​ൻ സ്​​പോ​ർ​ട്​​സ്​ സെൻറ​ർ (ഐ.​എ​സ്.​സി) എ​ന്നി​വ​യി​ലേ​ക്കാ​ണ്​​ തെ​ര​ഞ്ഞെ​ടു​പ്പ്.(മാധ്യമം വാര്‍‌ത്ത)

ഇ​ന്ത്യ​ൻ  ബി​സി​ന​സ്​ ആ​ൻ​ഡ്​​ ​പ്ര​ഫ​ഷ​ണ​ൽ കൗ​ൺ​സി​ൽ (ഐ.​ബി.​പി.​സി) തെ​ര​ഞ്ഞെ​ടു​പ്പ്​ ത​ൽ​ക്കാ​ലം ന​ട​ത്തി​ല്ലെ​ന്ന്​ ഇ​ന്ത്യ​ൻ എം​ബ​സി ഇ​തി​ന​കം അ​റി​യി​ച്ചി​ട്ടു​ണ്ട്.

ഇ​ത്ത​വ​ണ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​ണി​യ​റ നീ​ക്ക​ങ്ങ​ൾ നേ​ര​ത്തേ ത​ന്നെ  സ​ജീ​വ​മാ​യി​രു​ന്നു. മു​ൻ​കാ​ല​ങ്ങ​ളി​ലി​ല്ലാ​ത്ത​വി​ധം ഇ​ത്ത​വ​ണ ഐ.​സി.​സി പ്ര​സി​ഡ​ൻ​റ്​ സ്​​ഥാ​ന​ത്തേ​ക്ക്​ ക​ന​ത്ത മ​ത്സ​ര​മാ​ണ്​.3200ഓ​ളം അം​ഗ​ങ്ങ​ൾ ഐ.​സി.​ബി.​എ​ഫി​നും 2600ഓ​ളം ഐ.​സി.​സി​ക്കു​മു​ണ്ട്. നി​ല​വി​ലെ ഐ.​സി.​ബി.​എ​ഫ്​ പ്ര​സി​ഡ​ൻ​റാ​യ​ പി.​എ​ൻ. ബാ​ബു​രാ​ജ​നാ​ണ്​ ഇ​ത്ത​വ​ണ ഐ.​സി.​സി പ്ര​സി​ഡ​ൻ​റ്​ സ്​​ഥാ​ന​ത്തേ​ക്ക്​ മ​ത്സ​രി​ക്കു​ന്ന​ത്. ജൂ​ട്ടാ​സ്​ പോ​ൾ ആ​ണ്​ ​ഈ ​സ്​​ഥാ​ന​ത്തേ​ക്ക്​ മ​ത്സ​രി​ക്കു​ന്ന മ​റ്റൊ​രു പ്ര​മു​ഖ​ൻ. നി​ല​വി​ൽ ഐ.​സി.​ബി.​എ​ഫ്​ മാ​നേ​ജ്​​മെൻറ്​ ക​മ്മി​റ്റി അം​ഗ​മാ​ണ്​ ജൂ​ട്ടാ​സ്.ക​ടു​ത്ത മ​ത്സ​ര​ത്തി​നാ​ണ്​ അ​ണി​യ​റ​യി​ൽ അ​ര​ങ്ങൊ​രു​ങ്ങു​ന്ന​ത്. കോ​ൺ​ഗ്ര​സിന്റെ പ്ര​വാ​സി സം​ഘ​ട​ന​യാ​യ ഇ​ൻ​കാ​സി​ന്റെ പി​ന്തു​ണ ജൂ​ട്ടാ​സി​നാ​ണ്.

പു​തി​യ ആ​ളു​ക​ൾ മ​ത്സ​ര​ രം​ഗ​ത്തേ​ക്ക്​ വ​ര​​ട്ടെ​യെ​ന്ന​താ​ണ്​ ത​ങ്ങ​ളുടെ നി​ല​പാ​ടെ​ന്ന്​ ഇ​ൻ​കാ​സ്​ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സ​മീ​ർ ഏ​റാ​മ​ല പ്ര​തി​ക​രി​ച്ചു. അ​പെ​ക്​​സ്​ സം​ഘ​ട​ന​യു​ടെ നി​ല​വി​ലു​ള്ള പ്ര​സി​ഡ​ൻ​റു​മാ​ർ ര​ണ്ട്​ വ​ർ​ഷ​ത്തേ​ക്കെ​ങ്കി​ലും മ​ത്സ​ര രം​ഗ​ത്തു​നി​ന്ന്​ മാ​റി​നി​ൽ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​  എം​ബ​സി​ക്ക്​ നി​വേ​ദ​നം ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ഏ​ത്​ സ്​​ഥാ​ന​ത്തേ​ക്ക്​ മ​ത്സ​രി​ക്കു​ന്ന​യാ​ൾ ആ​ണെ​ങ്കി​ലും പ​രി​ച​യ​സ​മ്പ​ത്തു​ള്ള​വ​ർ ആ​യി​രി​ക്ക​ണ​മെ​ന്നാ​ണ്​ തന്റെ നി​ല​പാ​ടെ​ന്ന്​ പി.​എ​ൻ. ബാ​ബു​രാ​ജ​ൻ പ്ര​തി​ക​രി​ച്ചു.996ൽ ​ഐ.​സി.​ബി.​എ​ഫ്​ അം​ഗ​ത്വം നേ​ടി​യ താ​ൻ വ​ർ​ഷ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ച്ച ​ശേ​ഷം 2004ലാ​ണ് മാ​നേജ്​​മെൻറ്​ ക​മ്മി​റ്റി അം​ഗ​മാ​കു​ന്ന​ത്.

ഐ.​സി.​ബി.​എ​ഫ്​ പ്ര​സി​ഡ​ൻ​റ്​ എ​ന്ന നി​ല​യി​ൽ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്​ ന​ട​ത്തി​യ​ത്. അ​തി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ഇ​ത്ത​വ​ണ ഐ.​സി.​സി ​പ്ര​സി​ഡ​ൻ​റ്​ സ്​​ഥാ​ന​ത്തേ​ക്ക്​ മ​ത്സ​രി​ക്കു​ന്ന​ത്. അ​പെ​ക്​​സ്​ സം​ഘ​ട​ന​ക​ൾ​ക്ക്​ ആ​സ്​​ഥാ​ന​മാ​യി പു​തി​യ ഇ​ൻ​റ​ർ​ഗ്രേ​റ്റ​ഡ്​ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സെൻറ​ർ അ​ട​ക്കം കൊ​ണ്ടു​വ​രാ​നാ​യെ​ന്നും പി.​എ​ൻ. ബാ​ബു​രാ​ജ​ൻ പ​റ​ഞ്ഞു.

ഡോ. ​മോ​ഹ​ൻ തോ​മ​സ്,ഷ​റ​ഫ്​ പി. ​ഹ​മീ​ദ്​ എ​ന്നി​വ​രാ​ണ്​ ഇ​ന്ത്യ​ൻ സ്​​പോ​ർ​ട്​​സ്​ സെൻറ​ർ പ്ര​സി​ഡ​ൻ​റ്​ സ്​​ഥാ​ന​ത്തേ​ക്ക്​ മ​ത്സ​രി​ക്കു​ന്ന​ത്.ഷ​റ​ഫ്​ പി. ​ഹ​മീ​ദ് നി​ല​വി​ൽ വൈ​സ്​​പ്ര​സി​ഡ​ൻ​റാ​ണ്. ഐ.​സി.​ബി.​എ​ഫ്​ പ്ര​സി​ഡ​ൻ​റ്​ സ്​​ഥാ​ന​ത്തേ​ക്ക്​ മാ​നേ​ജ്​​മെൻറ്​ ക​മ്മി​റ്റി അം​ഗ​വും സ്​​പോ​ൺ​സ​ർ​ഷി​പ്​ ആ​ൻ​ഡ്​​ ഇ​വ​ൻ​റ്​​സ്​ ഹെ​ഡു​മാ​യ സി​യാ​ദ്​​ ഉ​സ്​​മാ​നാ​ണ്​ മ​ത്സ​രി​ക്കു​ന്ന​ത്. നി​ല​വി​ലെ ജോ.​സെ​ക്ര​ട്ട​റി സ​ന്തോ​ഷ്​ കു​മാ​ർ പി​ള്ള​യും ഈ  ​സ്​​ഥാ​ന​ത്തേ​ക്ക്​ മ​ത്സ​രി​ക്കു​ന്നു​ണ്ട്.

ഇ​ത്ത​വ​ണ ഓ​ൺ​ലൈ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്.മൂ​ന്ന്​ അ​പെ​ക്​​സ്​ സം​ഘ​ട​ന​ക​ളി​ലേ​ക്കു​മു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ്​ ഡി​സം​ബ​ർ 26 നാ​ണ്​​ ന​ട​ക്കു​ക. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ  ഇ​ത്ത​വ​ണ ഓ​ൺ​ലൈ​നാ​യാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്.നാ​മ​നി​ർ​ദേ​ശ​ക​ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ 13 ആ​ണ്. 16 ആ​ണ്​ പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി. 18ന്​ ​അ​ന്തി​മ സ്​​ഥാ​നാ​ർ​ഥി പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും. പ്ര​സി​ഡ​ൻ​റ്, നാ​ല്​ മാ​നേ​ജ്​​മെൻറ്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ ഡി​സം​ബ​ർ 26ന്​ ​ന​ട​ക്കും. തെ​ര​ഞ്ഞെ​ടു​പ്പിന്റെ സ​മ​യം പി​ന്നീ​ട്​ അ​റി​യി​ക്കും. അ​നു​ബ​ന്ധ സം​ഘ​ട​ന​ക​ളി​ൽ  നി​ന്നു​ള്ള മൂ​ന്ന്​ എം.​സി അം​ഗ​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ ഡി​സം​ബ​ർ 26ന്​ ​ന​ട​ക്കും.സ​മ​യം പി​ന്നീ​ട്​ അ​റി​യി​ക്കും.അ​ന്നു​ത​ന്നെ  ഫ​ല​പ്ര​ഖ്യാ​പ​ന​വും ഉ​ണ്ടാ​കു​മെ​ന്ന്​ ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ഇ​ന്ത്യ​ൻ ബി​സി​ന​സ്​ ആ​ൻ​ഡ്​​ പ്ര​ഫ​ഷ​ന​ൽ​സ്​ കൗ​ൺ​സി​ൽ (ഐ.​ബി.​പി.​സി) സം​ഘ​ട​ന​യുടെ തെ​ര​ഞ്ഞെ​ടു​പ്പ്​ ത​ൽ​ക്കാ​ലം ന​ട​ക്കി​ല്ല. ഭ​ര​ണ​ത്തി​നാ​യി അ​ഡ്​​ഹോ​ക്ക്​ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ക്കു​ക​യാ​ണ്​ ഐ.​ബി.​പി.​സി​യു​ടെ കാ​ര്യ​ത്തി​ൽ ചെ​യ്യു​ക. ഈ ​ക​മ്മി​റ്റി കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​​ശേ​ഷം മാ​ത്ര​മാ​യി​രി​ക്കും ഐ.​ബി.​പി.​സി​യു​ടെ കാ​ര്യ​ത്തി​ൽ  തു​ട​ർ​തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ക. ഖ​ത്ത​റി​ലെ ബി​സി​ന​സ്​ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രെ ഐ.​ബി.​പി.​സി​യി​ൽ കൊ​ണ്ടു​വ​ന്ന്​ ഇ​ന്ത്യ​ക്കും ഖ​ത്ത​റി​നു​മി​ട​യി​ലെ വാ​ണി​ജ്യ​താ​ൽ​പ​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്ന​തും എം​ബ​സി ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്.

(കടപ്പാട്‌ മാധ്യമം വാര്‍‌ത്ത)

ഖത്തര്‍ ഇ​ന്ത്യ​ൻ സ്​​പോ​ർ​ട്​​സ്​ സെൻറ​ർ തെരഞ്ഞെടുപ്പ്‌ ഡിസം‌ബര്‍ അവസാന വാരം നടക്കും.ഈ തെരഞ്ഞെടുപ്പില്‍ ഷറഫ്‌ ഹമീദ്‌ എന്ന ഊര്‍‌ജ്ജ്വസ്വലനായ വ്യക്തിത്വം തെരഞ്ഞെടുക്കപ്പെടേണ്ടത് സമൂഹത്തിന്റെ വിശിഷ്യ കായിക പ്രേമികളുടെ താല്‍‌പര്യമാണ്‌.നിലവില്‍ വൈസ്‌ പ്രസിഡന്റ്‌ പദം അലങ്കരിച്ച്‌ കഴിവും മികവും തെളിയിച്ച ഷറഫ്‌ ഹമീദിന്‌ ഭാവുകങ്ങള്‍.