പാവറട്ടി:മനുഷ്യര്‍ പതുക്കെ പതുക്കെ ഓരോതുരുത്തുകളിലേയ്‌ക്ക് ചേക്കേറിയിരിക്കുന്നു.ഒരുമിച്ചിരുന്ന് കളി പറഞ്ഞിരുന്ന കഥ പറഞ്ഞിരുന്ന ജീവിത വ്യഥകള്‍ പങ്ക് വെച്ചിരുന്ന പഴയ കാല സൗഹൃദാന്തരീക്ഷം അസ്‌തമിച്ചു പോകുന്നു എന്നു ആശങ്കപ്പെടുന്ന ഒരു കൊച്ചു സംഘമെങ്കിലും സജീവമായി ഉണര്‍ന്നിരിക്കുന്നു.പാവറട്ടി ജമാഅത്തെ ഇസ്‌ലാമി ഹല്‍ഖ ഖുബാ ഹാളില്‍ സംഘടിപ്പിച്ച സൗഹൃദ സായാഹ്ന സദസ്സ് അഭിപ്രായപ്പെട്ടു.ജാതി മത വര്‍ഗ ദേശ രാഷ്‌ട്രങ്ങളുടെ പേരിലും പെരുമയിലും എന്നതിനു പകരം ഒരേ മാതാ പിതാക്കളുടെ സന്താനങ്ങള്‍ എന്ന സങ്കല്‍പമാണ് വര്‍ത്തമാന ലോകത്തിന്റെ തേട്ടം.ദേവാലയങ്ങളും മറ്റു ആരാധനാ മന്ദിരങ്ങളും വളര്‍ന്നു പന്തലിച്ചപോലെ അനുയായികളുടെ ധാര്‍മ്മിക നിലവാരം വളരുന്നില്ല.ആത്മീയത മാനുഷികതയുടേയും മാനവികതയുടേയും ഉയര്‍ന്ന വിതാനമെന്ന തിരിച്ചറിവിലേക്ക് വിശ്വാസികള്‍ തിരിച്ചു വരുന്നതിനു പകരം ചൂഷണ ഗര്‍ത്തങ്ങളിലേയ്‌ക്ക് ആപതിക്കുന്ന ദുരന്ത കാഴ്‌ചകളാണ് അരങ്ങു വാഴുന്നത്.പ്രഭാഷകര്‍ പറഞ്ഞു.
കവി ശ്രി.രാധാകൃഷ്‌ണന്‍ കാക്കശ്ശേരി,കവി ആലുക്കല്‍ രാധാകൃഷ്‌ണന്‍,വി.യു.ദാസന്‍,സുദീബ്,വി.കെ.ഉമര്‍,നസീബുല്ല മാസ്‌റ്റര്‍,ഡോ.സയ്‌തു മുഹമ്മദ് എന്നിവര്‍ സദസ്സിനെ ധന്യമാക്കി.എ.വി.ഹംസ സാഹിബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമത്തില്‍ അസീസ് മഞ്ഞിയില്‍ സ്വാഗതവും അബ്‌ദുല്‍ സലാം വി.വി നന്ദിയും ശേഖപ്പെടുത്തി.