പാവറട്ടി:വിശ്വാസികള്‍ ബലിപെരുന്നാളോഘഷത്തിനുള്ള തയാറെടുപ്പിലാണ്.പെരുന്നാള്‍ ദിനം.പുവ്വത്തൂര്‍ പാവറട്ടി ഖുബാ മസ്‌ജിദുകള്‍ സംയുക്തമായി പാവറട്ടി ഖുബാ അങ്കണത്തില്‍ ഈദ്‌ഗാഹ് സംഘടിപ്പിക്കും.എ.വി.ഹംസ സാഹിബ് പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും.അസീസ് മഞ്ഞിയില്‍ പെരുന്നാല്‍ ഖുതുബ നിര്‍വഹിക്കും.
മേഖലയിലെ പാവറട്ടി പാടൂര്‍ ഹല്‍ഖകള്‍ കേന്ദ്രീകരിച്ച് ഈദ് സൗഹൃദ സംഗമങ്ങള്‍ക്ക് വേദികളൊരുങ്ങും.ഒന്നാം പെരുന്നാളിനു വൈകീട്ട് പാടൂര്‍ മസ്‌ജിദു റഹ്‌മയിലും സപ്‌തംബര്‍ 25 വെള്ളിയാഴ്‌ച വൈകീട്ട് പാവറട്ടി ഖുബ അങ്കണത്തിലും സംഗമം സംഘടിപ്പിക്കും.
എ.വി ഹംസ സാഹിബ് അധ്യക്ഷത വഹിക്കുന്ന പാവറട്ടിയിലെ സംഗമം ശ്രി.രാധാകൃഷ്‌ണന്‍ കാക്കശ്ശേരി ഉദ്‌ഘാടനം ചെയ്യും.അബ്‌ദുല്‍ വാഹിദ് പാടൂര്‍ അബ്‌ദുല്‍ സലാം വി.വി,പ്രദേശത്തെ സാമൂഹിക സാംസ്‌കാരിക രാഷ്‌ട്രീയ രംഗത്തെ പ്രമുഖര്‍ സദസ്സിനെ ധന്യമാക്കും.അസീസ് മഞ്ഞിയില്‍ സ്വാഗതമോതും സുദീബ് നന്ദി പ്രകാശിപ്പിക്കും.