നന്മയില്‍ മുന്നേറാന്‍ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നു.നനന്മയുടെയും തിന്മയുടെയും മാനദണ്ഡമാണ് വിശുദ്ധ ഖുര്‍ആന്‍.പുണ്യങ്ങളുടെ പൂക്കാലമായ റമദാനിന്റെ സവിശേഷമായ സാഹചര്യത്തില്‍ ഖുര്‍ആനിന്റെ മാധുര്യവും ഒപ്പം ഗൗരവമേറിയ ചര്‍ച്ചകളും ആസ്വദിക്കാവാനുള്ള വേദിയൊരുക്കുകയാണ്.
2023 ഏപ്രില്‍ 8 രാവിലെ 10 ന് പുവ്വത്തൂര്‍ കസ്‌വ ഹാളില്‍ സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ സമ്മേളനത്തില്‍ മുനീര്‍ വരന്തരപ്പള്ളി (ഖത്വീബ് ഹിറാ മസ്‌ജിദ്), അബ്‌ദുല്‍ അസീസ് മഞ്ഞിയില്‍(ലേഖകന്‍ ഇസ്‌ലാം ഓണ്‍ ലൈവ്),സുലൈമാന്‍ അസ്‌ഹരി (ഖാദി മുതുവട്ടൂര്‍ മഹല്ല്) തുടങ്ങിയവര്‍ വിവിധ വിഷയങ്ങളിലൂന്നി പ്രഭാഷണം നടത്തും.
പ്രഗത്ഭരായ പണ്ഡിതര്‍ പങ്കെടുക്കുന്ന സദസ്സിനെ ധന്യമാക്കുക.ജമാഅത്തെ ഇസ്‌ലാമി ഗുരുവായൂര്‍ ഏരിയ സംഘാടകര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.