പുതുമനശ്ശേരി: ഇസ്‌ലാമിക ചരിത്രത്തില്‍ എന്നല്ല ലോക ചരിത്രത്തില്‍ തന്നെ ആവര്‍ത്തിക്കപ്പെടാത്ത ഒരു അധ്യായമാണ് ഹിജറ.ചരിത്രത്തിലും ചരിത്രാതീത കാലത്തും പലായനങ്ങള്‍ ലോകത്തിന് പകര്‍ന്നു നല്‍കിയ പല തരം പാഠങ്ങളുണ്ട്.എന്നാല്‍ ദൈവ പ്രോക്തമായ ഒരു ജീവിത പാന്‍ഥാവിലേയ്‌ക്ക് ലോക നാഗരികതയെ പരിവര്‍ത്തിപ്പിച്ച പലായനം ഒന്നു മാത്രമേയുള്ളൂ,അത് പ്രവാചക പ്രഭു മുഹമ്മദ് നബിയുടേതാണ്.പീഢന യാതനകള്‍ക്കും ഉപരോധ ബഹിഷ്‌കരണങ്ങള്‍ക്കും ഒടുവിലെ ഒളിച്ചോട്ടമായിരുന്നില്ല അത്.വ്യക്തമായ ആദര്‍ശ പ്രതിബദ്ധതയിലൂന്നിയ ബോധ്യത്തിന്റേയും കാഴ്‌ചപ്പാടുകളുടേയും പ്രാവര്‍ത്തിക ജീവിതമായിരുന്നു പ്രവാചകന് ഹിജറ.സുലൈമാന്‍ അസ്‌ഹരി വിശദീകരിച്ചു.ജമാഅത്തെ ഇസ്‌ലാമി പാവറട്ടി ഹല്‍ഖ സംഘടിപ്പിച്ച യോഗത്തില്‍ ഹിജറ നല്‍കുന്ന പാഠം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അസ്‌ഹരി.എ.വി ഹംസ സാഹിബ് സ്വാഗതവും റഷീദ് പാവറട്ടി നന്ദിയും പറഞ്ഞു.