പാവറട്ടി: ഖുബ ട്രസ്റ്റ് അംഗങ്ങളുടേയും അഭ്യുദയകാംക്ഷികളുടേയും പ്രത്യേക യോഗം ട്രസ്റ്റ് ചെയര്‍മാന്‍ അബ്‌ദുല്‍ വാഹിദ് സാഹിബിന്റെ അധ്യക്ഷതയില്‍ ഡോ.സയ്യിദ്‌മുഹമ്മദിന്റെ വസതിയില്‍ ചേര്‍ന്നു.പ്രാര്‍ഥനയ്‌ക്കും ആമുഖത്തിനും ശേഷം ട്രസ്റ്റിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളുടെ ഹൃസ്വ ചിത്രം ട്രഷറര്‍ എ.വി ഹംസ സാഹിബ് വിശദീകരിച്ചു.ശേഷം നടന്ന ചര്‍ച്ചയില്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാകേണ്ടതിനെക്കുറിച്ചും പുതിയ അംഗങ്ങളെ ഉള്‍പെടുത്തുന്നതിനെ കുറിച്ചും പുതിയ നേതൃത്വം തെരഞ്ഞെടുക്കപ്പെടേണ്ടതിന്റെ അനിവാര്യതയെ കുറിച്ചും ചര്‍ച്ച ചെയ്യപ്പെട്ടു.
അബ്‌ദുല്‍ സലാം എന്‍.കെ,അബ്‌ദു റഷീദ് എം.സി,നസിറുദ്ധീന്‍ വി.എം ,അബ്‌ദുല്‍ മജിദ് ആര്‍.വി,മുഹമ്മദ് അബ്‌ദുല്‍ ഖാദര്‍ എം.എന്‍ ,അബ്‌ദുല്‍ ജലീല്‍ വി.വി, അബ്‌ദുല്‍ അസീസ്‌എം.കെ എന്നിവരെ ട്രസ്റ്റിലേയ്‌ക്ക് കോപ്റ്റ്‌ചെയ്‌തു.
ചെയര്‍മാന്‍ വൈസ് ചെയര്‍മാന്‍ പദവികളിലേയ്‌ക്ക് യഥാക്രമം അബ്‌ദുല്‍ സലാം എന്‍.കെ,അബ്‌ദുല്‍ മജിദ് ആര്‍.വി എന്നിവരെ തെരഞ്ഞെടുത്തു.സെക്രട്ടറിമാരായി നസിറുദ്ദീന്‍ വി.എം ,അബ്‌ദ് റഷിദ് എം.സിയും തെരഞ്ഞെടുക്കപ്പെട്ടു. ട്രഷറര്‍ സ്ഥാനത്തേയ്‌ക്ക് അസീസ് മഞ്ഞിയില്‍ നിയുക്തനായി.