നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday, May 11, 2015

ആള്‍കുട്ടം മറന്നു പോകുന്നത്‌

വിവാദ പരാമര്‍ശം  നടത്തിയ മലയാളി യുവാവിനെ തെരുവില്‍  ചോദ്യം ചെയ്ത  സംഭവവുമായി ബന്ധപ്പെട്ട്‌ ഫൈസല്‍ കൊണ്ടോട്ടിയുടെ ഹൃദയ സ്‌പര്‍ശിയായ വരികള്‍ ...


ചുറ്റിലും കൂടിയ ആള്‍ക്കൂട്ടം കണ്ടു യുവാവ് പകച്ചു. അവര്‍ അയാളെ ഉപദ്രവിക്കുവാന്‍ പോകുയാണ്.

പെട്ടെന്ന് അന്തരീക്ഷത്തില്‍ ഒരു അശരീരി കേട്ടു : "നിങ്ങളില്‍ , കൃത്യമായി പ്രാര്‍ത്ഥനക്ക്പോകാത്തവര്‍ പിരിഞ്ഞു പോകുക ." പാതി പേര്‍ പിറുപിറു ത്ത് കൊണ്ട് പിരിഞ്ഞു പോയി.

വീണ്ടും അശരീരി : "നിങ്ങളില്‍ കൃത്യമായി കണക്കു കൂട്ടി , അവകാശികളെ തിരഞ്ഞു പിടിച്ചു, സകാത്ത് കൊടുക്കാത്തവര്‍ പിരിഞ്ഞു പോകുക" ബാക്കിയുണ്ടായിരുന്നവരില്‍ പാതി കൂടി പിരിഞ്ഞു പോയി

അശരീരി വീണ്ടും : " നിങ്ങളില്‍ പ്രവാചക ചര്യ അനുസരിച്ച് സാമൂഹ്യ ജീവിതവും കുടുംബ ജീവിതവും നയിക്കാത്തവര്‍ പിരിഞ്ഞു പോകുക .." ഉള്ളതില്‍ പാതി കൂടി പിരിഞ്ഞു പോയി

അവസാനത്തെ അശരീരി വന്നു : " നിങ്ങളില്‍ ഇടയ്ക്കിടെ കള്ളം പറയുന്നവരും ,അശ്ലീലം കാണുന്നവരും പിരിഞ്ഞു പോകുക ." ഒട്ടേറെ പേര്‍ പിരിഞ്ഞു പോയി . അവസാനം ഒരു യുവാവ് മാത്രം ബാക്കിയായി.

അയാള്‍ മുന്നില്‍ ഭയചകിതനായി നില്‍ക്കുന്ന യുവാവിന്റെ അടുത്തേക്ക് ചെന്നു, തോളില്‍ തട്ടി , പറഞ്ഞു " പേടിക്കേണ്ട .. ഞാന്‍ ഉപദ്രവിക്കാന്‍ വന്നതല്ല .."

"പിന്നെ .."

അയാള്‍ ഒരു പുസ്തകം നീട്ടി അതിന്റെ പേര് " ഞാനറിഞ്ഞ പ്രവാചന്‍ " എന്നായിരുന്നു .. എന്നിട്ട് മന്ദസ്മിതത്തോടെ പറഞ്ഞു .. താങ്കള്‍ക്കു പ്രവാചകനെയോ , അദ്ദേഹം മുന്നോട്ട് വെച്ച ആശയത്തെയോ അറിയില്ല എന്ന് താങ്കളുടെ എഴുത്തുകള്‍ പറഞ്ഞു തരുന്നുണ്ട് , അതിനാല്‍ ഇത് വായിക്കാന്‍ ശ്രമിക്കുക.."

വിറക്കുന്ന കൈകളോടെ യുവാവ്‌ അത് വാങ്ങി എന്നിട്ട് ചോദിച്ചു

"എന്ത് കൊണ്ട് എന്നെ ഉപദ്രവിക്കുന്നില്ല "

"എന്റെ പിച്ചാത്തിപ്പിടിയാല്‍ സംരക്ഷിക്കേണ്ട ഒന്നല്ല മഹാനായ പ്രവാചകന്‍ , മാത്രമല്ല ,വ്യക്തിപരമായി തന്നെ കല്ലെറിഞ്ഞ അറിവില്ലാത്ത ജനതയെ പ്രവാചകന്‍ ഉപദ്രവിച്ചിട്ടില്ല. തായിഫ് ജനതയോട് നിരുപാധികം ക്ഷമിച്ചു അവരില്‍ നിന്നും നന്മയുള്ള ഒരു സമൂഹം ഉയരത്തെഴുന്നെല്‍ക്കണമെന്നു പ്രാര്‍ഥിച്ച ആളാണ്‌ , അദ്ദേഹത്തിന്റെ ചുരുക്കം ചില പ്രതികരണങ്ങള്‍ ആകട്ടെ , സാമൂഹികമായ അനീതികള്‍ക്കും,നന്മയുള്ള ഒരു ലോകക്രമത്തിന് വേണ്ടിയും , കൂടെയുള്ള കൊച്ചു സംഘത്തിന്റെ പ്രതിരോധങ്ങള്‍ക്കും വേണ്ടി മാത്രമായിരുന്നു . മനസ്സുകളെയാണ് പ്രവാചകന്‍ കീഴടക്കിയത് "

"താങ്കള്‍ വളരെ മാന്യനായി കാണുന്നു , .? " യുവാവ് ആശ്ചര്യത്തോടെ പറഞ്ഞു.

"പ്രവാചകന്‍ ഇതിനേക്കാള്‍ മാന്യനായിരുന്നു , .."

അയാള്‍ നടന്നു നീങ്ങി .. യുവാവ് ആശ്ചര്യത്തോടെ പുസ്തകത്തിന്റെ താളുകള്‍ മറിച്ചു, സത്യം ,നീതി , ക്ഷമ , ദയാവായ്പ്, ധർമ്മം, തുടങ്ങിയവ മുറുകെ പിടിച്ച ലോകത്തിന്റെ ഗതി നിര്‍ണ്ണിയിച്ച മനുഷ്യര്‍ തമ്മില്‍ വര്‍ണ്ണ വ്യത്യാസങ്ങളിലെന്നു ഉത്ഘോഷിച്ച, ഭൂമിയുള്ളവരോട് കരുണ കാണിക്കുക എങ്കിൽ ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും എന്ന് പഠിപ്പിച്ച ആ മഹാമാനുഷിയെ അയാള്‍ ആ താളുകളില്‍ വായിച്ചറിയുകയായിരുന്നു..

വലിയ ഒരു സാമ്രാജ്യത്തിന്റെ ഭരണാധികാരിയായിരിക്കെ , ഈന്തപ്പനയോലയില്‍ കിടന്നു പാട് വന്ന പ്രവാചകന്റെ ശരീരമോര്‍ത്തു ആ യുവാവിന്റെ കണ്ണുകള്‍ എന്ത് കൊണ്ടോ നിറഞ്ഞു.

ഫൈസല്‍ കൊണ്ടോട്ടി