നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday, December 28, 2015

നിരപരാധി

നിരപരാധി മര്‍‌സൂഖ്‌ സെയ്‌തു മുഹമ്മദ്‌.
നിരപരാധി ശിക്ഷിക്കപ്പെടാതിരിക്കുക മാത്രമല്ല കുറ്റവാളി ശിക്ഷിക്കപ്പെടുന്നിടത്താണ് നീതിയും ന്യായവുമുള്ള നിയമ വ്യവസ്ഥ നിലകൊള്ളുന്നത്. ഖലീഫ ഉമറും  ദുല്‍കര്‍നൈനും പോലുള്ളവരുടെ ഭരണം  ഇന്ന് ചില ഭരണാധികാരികള്‍  ആഗ്രഹിക്കുന്നുവെങ്കില്‍ അതിനു കാരണം  അവര്‍ മുറുകെപ്പിടിച്ച   നീതിയുടെയും ന്യായത്തിന്റെയും വിട്ടു വീഴ്‌ച ഇല്ലാത്ത നിലപാടുകളും അവര്‍ പ്രതിനിധാനം ചെയ്‌ത ജീവിത വ്യവസ്ഥിതിയുമാണ്.‌ നീതി നിഷേധിക്കപെടുന്നിടത്ത് നിന്നാണ് അരാജകത്വം ഉടലെടുക്കുന്നത്.സകല വിധമനുഷ്യ നിർമിത നിയമങ്ങളിലും പൊതു ബോധങ്ങളും പൊതുവികാരങ്ങളും ഒരു മാനദണ്ഡവും പ്രേരണ  ശക്തിയുമാകുന്നുവെങ്കില്‍  അത് തന്നെയാണ്   അതിൻറെ പോരായ്‌മ യായി നിലകൊള്ളുന്നത്.            
സാന്ദർഭികമായി  ഒരു വിശുദ്ധ വചനം ഉദ്ധരികട്ടെ.അല്ലയോ സത്യവിശ്വാസികളേ, നിങ്ങള്‍ നീതി നടത്തുന്നവരും അല്ലാഹുവിനുവേണ്ടി സാക്ഷ്യം വഹിക്കുന്നവരും ആയിരിക്കുവിന്‍ നിങ്ങളുടെ നീതിനിഷ്ഠയുടെയും സത്യസാക്ഷ്യത്തിന്റെയും ഫലം നിങ്ങള്‍ക്കോ നിങ്ങളുടെ മാതാപിതാക്കള്‍ക്കോ ബന്ധുമിത്രാദികള്‍ക്കോ എതിരായിരുന്നാലും. കക്ഷി ധനികനാവട്ടെ, ദരിദ്രനാവട്ടെ, അല്ലാഹുവാകുന്നു നിങ്ങളിലേറെ അവരുടെ ഗുണകാംക്ഷിയായിട്ടുള്ളവന്‍. അതിനാല്‍ സ്വേഛകളെ പിന്‍പറ്റി നീതിയില്‍നിന്നകന്നു പോകാതിരിക്കുവിന്‍. വളച്ചൊടിച്ചു സംസാരിക്കുകയോ സത്യത്തില്‍നിന്നു ഒഴിഞ്ഞുമാറുകയോ ചെയ്യുകയാണെങ്കില്‍, അറിഞ്ഞുകൊള്ളുക: നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതൊക്കെയും അല്ലാഹുവിനു വിവരമുണ്ട്.  (സൂറ :4 ,ആയ : 135)
മര്‍‌സൂഖ്‌ സെയ്‌തു മുഹമ്മദ്‌