നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday, December 28, 2015

ഉത്സവ കാഴ്ചകള്‍

കണ്ടതും കാണാന്‍ ആഗ്രഹിക്കാത്തതുമായ ഉത്സവം.കബീര്‍ വി.എം തിരുനെല്ലൂര്‍.
രാവിലത്തെ പ്രമുഖ മാധ്യമങ്ങളുടെ വാര്‍ത്ത..നബിദിനത്തോടനുബന്ധിച്ച് താഴെ വിവരിക്കുന്ന റോഡിലൂടെയുളള ഗതാഗതവും മാര്‍ക്കറ്റുളും അര്‍ദ്ധരാത്രി വരെ അടച്ചിടുന്നതാണ്.പത്തോളം ചതുരശ്ര കിലോമീറ്റര്‍ അടി വിസ്തീര്‍ണ്ണം ഉള്ള പട്ടണമാണ് നബിദിനത്തോടനുബന്ധിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുളളത്.വാഹനഗതാഗതം പൂര്‍ണമായും നിലച്ചു കാല്‍നടയായി മാത്രം എത്തിച്ചേരാന്‍ സാധിക്കും അതും തിക്കും തിരക്കും സഹിച്ച് മാത്രം.

വൈകുന്നേരം നാല് മണി മുതല്‍ പത്ത് ചതുരശ്ര അടി കിലോമീറ്റര്‍ വിസ്തീര്‍ണ്ണം മുഴുവന്‍ ആശിഖേ റസൂലുകള്‍ പട്ടണം പ്രദക്ഷിണം വെക്കാന്‍ കുടുംബസമേതം കാത്തിരിക്കുന്നു.വാഹനവ്യൂഹങ്ങളും ഒട്ടനധികം കുതിര,ഒട്ടകങളും ആഘോഷങ്ങള്‍ മോഡി പിടിപ്പിക്കുന്നതിന് ഒരുങ്ങി നില്‍ക്കുന്ന കാഴ്ചകള്‍ എവിടെയും കാണാന്‍ കഴിയും.വാഹനങ്ങള്‍ കൂടുതലും ലോറി, ടെബോ,ട്രെക്ക്,ബസ്സ് തുടങ്ങിയവയാണ് കാരണം പറ്റാവുന്നതിലധികവും ആളുകളെ നിറച്ചു തങ്ങളുടെ ശക്തി കാണിക്കാന്‍ അതാത് സംഘാടകര്‍ ശ്രദ്ധിക്കുന്നു.ആദ്യത്തെ വിപ്ലവക്കാര്‍ക്ക് ആദ്യം ചേക്കേറി മുന്നില്‍ നീങ്ങാം.ജില്ലയിലെ നാനാഭാഗങ്ങളില്‍ നിന്നുള്ള ആരാധകരാണ് നെബിയെ സ്നേഹിച്ച് വീര്‍പ്പുമുട്ടിക്കാന്‍ കാത്തിരിക്കുന്നത്.ഓരോ കമ്മിറ്റിക്കും വടക്ക് മുറി തെക്ക് പടിഞ്ഞാറ് കിഴക്ക് എന്നീ പേരുകളുമുണ്ട്. കുട്ടിപ്പട്ടാള കമ്മിറ്റികള്‍ വേറെ വിധത്തില്‍ അവരുടെ ആവേശവും സ്നേഹം കൊണ്ടും ആനന്ദ നൃത്തമാടുന്നു. തെരുവ് കച്ചവടക്കാര്‍ പൊടി പൊടിക്കുന്നു.പര്‍ദധാരികളായ യുവതികള്‍ ഇടക്കിടക്ക് മുഖം മിനുക്കുന്നു ചുണ്ടില്‍ ചായം തേക്കുന്നു  സോഷ്യല്‍ മീഡിയകളില്‍ നബിയുടെ സ്നേഹം നേരിട്ട് സംപ്രേഷണം ചെയ്യാന്‍ മത്സരിക്കുന്ന കൗമാരക്കാരായ "ആഷിഖേ റസൂലുകള്‍.

മുതിര്‍ന്നവര്‍ കൈവിട്ടു പോയ മക്കളെ തിരയുന്നു. സര്‍വേകല്ല് കുഴിച്ചിട്ട പോലെ വൃദ്ധജനങ്ങള്‍ ആദ്യമേ വഴിയോരങ്ങളില്‍സ്ഥാനം പിടിച്ചിരിക്കുന്നു. ഇവരുടെ കൂട്ടത്തിലുളള ചിലര്‍ വെറ്റില മുറുക്കി പാതയോരങ്ങളില്‍ നീട്ടി തുപ്പുന്നു . പാതയോരങ്ങളില്‍ ഇരുന്നു കാണാനും കിടന്നു കാണാനുമുളള ആയുധങ്ങളായ പായ ബെഡ്ഷീറ്റ് കരുതിയവരുമുണ്ട്.തെരുവ് കച്ചവടക്കാരുടെ വെള്ളം കുടത്തില്‍ നിന്നും ഒരു തുളളി വെളളം കേഴുന്ന ഒരു ഉമ്മയെ കണ്ടു കുട്ടിയുടെ വിസര്‍ജ്യം കഴുകാനായി ...മുറുക്കാന്‍ തിന്ന് തുപ്പി പാതയോരങ്ങളെ ചുവപ്പ് പരവതാനിയാക്കുന്ന മൗലവിവിമാര്‍, നിരീക്ഷണ കേമറക്ക് മുന്നില്‍ പ്രണയം പങ്കിടുന്ന കമിതാക്കള്‍, ഭിക്ഷക്കാര്‍., ഷഹാദത്ത് കലിമ ആലേഖനം ചൈയ്ത പച്ച പട്ടു വില്‍പനക്കാര്‍,കലിമ ആലേഖനം ചെയ്‌ത പച്ച റിബ്ബണ്‍ നെറ്റിയില്‍ കെട്ടി ഉച്ചാഭാഷിണിയില്‍ നിന്നും ഉയര്‍ന്നു വരുന്ന സിനിമാപ്പാട്ടിനൊപ്പം നൃത്തമാടുന്ന പുരുഷാരം, പട്ടണം മൊത്തത്തില്‍ പച്ച വര്‍ണ്ണങ്ങളാലും ദീപങ്ങളാലും അലങ്കാരം,ഗതാഗതം നിയന്ത്രിക്കുന്ന പോലീസുകളോടും ശബ്ദ നിയന്ത്രണം നടത്തുന്ന നിയമപാലകരേയും ശക്തമായി ശകാരിക്കുകയും അവരെ കൈയേറ്റം ചെയ്യുന്നതുമായ കാഴ്ചകള്‍ കാണാം. "
ഈ ദിവസത്തേക്ക് കരുതി വെച്ച പ്രത്യേക തരം പുടവകള്‍ കാണാന്‍ തന്നെ നല്ല ചേലാണ് കണ്ടാല്‍ തന്നെ തോന്നുന്നു നബിയുടെ നാട് ഈ പട്ടണമാണന്ന്, അമുസ്ലിം സഹോദരങ്ങളുടെ ഏരിയയില്‍ അകമ്പടി വാഹനമെത്തിയാല്‍ ആവേശം കൊണ്ടു ചവിട്ട്‌ നാടകവും കാണാം,  ഉറുമി,വടി വീശല്‍,വാള്‍ പയറ്റ്, മറ്റ് കായിക മേളക്കൊപ്പം അവര്‍ക്കും ആവേശം പകരാനായി "നാരേ തക്‌ബീറുകളും,സ്വലാത്തുകളും മുഴങ്ങുന്നു.ഓരോ കമ്മിറ്റികള്‍ക്കും അലങ്കാരത്തിനനുസരിച്ച സമ്മാനം നല്‍കപ്പെടും ഒന്നാം സ്ഥാനത്തിന് വേണ്ടി പ്രത്യേകം ശ്രദ്ധിച്ചു വളരെയധികം പേരു കേട്ട  ഡിജെ  യേയും അവരുടെ പാട്ടു പെട്ടിയുമാണ് കഴിവുള്ളവര്‍ ബുക്ക് ചെയ്യുന്നത്. കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്നുകള്‍, ആബാല വൃദ്ധജനഞെളെ ബുദ്ധിമുട്ടിച്ചുളള നഗര പ്രദക്ഷിണം, ഓരോ മഹല്ല് കമ്മിറ്റികള്‍ക്കും, ഖുറൈശി എന്നവകാശപ്പെടുന്ന ഇറച്ചി കച്ചവടക്കാരുടെയും, സംഘങ്ങള്‍ അവരുടെ ശക്തിയും ആവേശവും കൊണ്ട് ആനന്ദമാടുന്നു. ഞങ്ങളാണ് റസൂലിന്റെ ശെരിയായ പിന്‍ഗാമികളെന്ന് ഓരോ  സിനിമാപ്പാട്ടിനൊപ്പവും അട്ടഹസിക്കുന്ന ജനസമുദ്രം,പള്ളികളെല്ലാം ദീപാലങ്കാരം  പക്ഷേ അസ്വര്‍,മഗരിബ്, ഇഷാ എന്നീ ബാങ്കുകളും നമസ്കാരങ്ങളും ഇന്നത്തെ ദിവസം മാറ്റി വെച്ചിരിക്കുന്നു. സൈക്കിള്‍ യജ്ഞക്കാരുടെ പോലെ  പ്രകടനം കാഴ്ച വെക്കുന്ന പച്ച തലേകെട്ടുളള ഉസ്താദ്മാര്‍, ചിലയിടങ്ങളില്‍ മുതിര്‍ന്ന ആള്‍ദൈവങ്ങളെ പൂമാലയിട്ട് നടത്തുന്നു ഇതില്‍ മുതിര്‍ന്നവരും കുട്ടികളും ഉണ്ട് ഇവരെല്ലാം ഖുര്‍ആന്‍ മനഃപ്പാഠ്മാക്കിയവരാണത്രെ. ഉച്ചയ്ക്ക് തുടങ്ങുന്ന ആഘോഷങ്ങള്‍ അര്‍ദ്ധരാത്രി വരെ നീളുന്ന തകര്‍പ്പന്‍ എപ്പിസോഡ്...

നടപ്പാതയിലും വഴിയോരങ്ങളിലും ക്ഷീണിച്ചുറങ്ങുന്ന കുട്ടികള്‍ അവര്‍ക്കു കാവലെന്നോണം വല്ലുമ്മമാര്‍, ചാര്‍ജ് കഴിഞ്ഞതിനാലും, നെറ്റ് വര്‍ക്ക് കിട്ടാത്തതിനാലും നിരാശപ്പെടുന്ന യുവമിഥുനങ്ങള്‍.ഈ കൂത്താട്ടങ്ങളില്‍ ഏതെല്ലാം തരത്തിലുള്ള ബുദ്ധിമുട്ടുകളാണ് ജനങ്ങള്‍ക്ക് നല്‍കാന്‍ കഴിയുക അതെല്ലാം നെബി സ്നേഹികള്‍ അകമഴിഞ്ഞ് ചെയ്യും അതും ഒരു നേര്‍ച്ചയാണല്ലോ?

അവസാനം നബിദിനാഘോഷത്തിന്റെ ചവറ്റ്കൊട്ട പെറുക്കി പാത വൃത്തിയാക്കാന്‍ പിറ്റേദിവസം നഗരസഭയുടെ മൂവായിരത്തില്‍ പരം ജോലിക്കാരെ നിയമിക്കേണ്ടി വരുന്നു.അവരും ഈ നബിയുടെ പിറവിയെ മൂക്കത്ത് വിരല്‍ വെച്ച് ഓര്‍ക്കുമായിരിക്കും..അതും ഈ ആഘോഷത്തിന്റെ ഉഛിഷ്ടം പേറിക്കൊണ്ട്....

സഹോദരങ്ങളെ ഇതല്ല നമ്മുടെ റസൂലിന്റെ സ്നേഹം ഇങ്ങിനെയല്ല നമ്മള്‍ നബിയെ സ്നേഹിക്കേണ്ടത്.പ്രവാചക പ്രഭുവിന്റെ കര്‍മ്മവും,ധര്‍‌മ്മവും,വിനയവും,മഹത്വവും മറന്നു ആടിത്തിമര്‍ക്കുന്നവന്‍ ഒന്നുറക്കെ ചിന്തിക്കുക.