പാവറട്ടി:
പാവറട്ടി ഏരിയ ഹല്‍ഖകളുടെ കുടുംബ സംഗമം ഖുബ മദ്രസ്സയില്‍ ചേര്‍ന്നു.കാലത്ത് 10 മുതല്‍ വൈകീട്ട് 4 വരെ വിനോദവും വിജ്ഞാനവും വിളമ്പിയ സംഗമം സദസ്സിനെ ഹഠാദാകര്‍ഷിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
കാലത്ത് 10 മണിക്ക് സുലൈമാന്‍ അസ്‌ഹരിയുടെ ഖുര്‍ആന്‍ ദര്‍സ്സോടെയാണ് സംഗമത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് മാതൃകാ രക്ഷാ കര്‍തൃത്വം എന്ന വിഷയത്തില്‍ ഡോക്‌ടര്‍ അബ്‌ദുല്‍ ലത്വീഫിന്റെ പഠന ശില്‍പശാല നടന്നു.
സമാജിക അവസരം ഉപയോഗപ്പെടുത്തി വിദ്യാര്‍ഥികള്‍ വിവിധ കലാ സാഹിത്യ പരിപാടികള്‍ അവതരിപ്പിച്ചു.
ഇരുന്നൂറിലേറെ പേര്‍ പങ്കെടുത്തതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.