നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, October 28, 2018

നന്ദികെട്ടവനാണ്‌ മനുഷ്യന്‍

പാവറട്ടി: പ്രകൃതിക്ക് മേൽ സ്വാര്‍‌ഥനായ മനുഷ്യന്റെ അനാവശ്യ കൈ കടത്തലുകളാണ് ദുരന്തങ്ങൾക്ക് കാരണമാകുന്നതെന്ന്‌ ചിന്തകനും  സഹൃദയ ലോകത്തിന്റെ ഹൃദയം  കീഴടക്കിയ  എഴുത്തുകാരനുമായ ശ്രീ.പി.സുരേന്ദ്രൻ പറഞ്ഞു.
സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ചാവക്കാട് ഏരിയ പാവറട്ടി കോപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച   സ്നേഹ  സംഗമം ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ ആരാധനാലയങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും ആര്‍‌ക്കും കടന്നു വരാമെന്നും വേണ്ടിവന്നാല്‍ ദിവസങ്ങളോളം താമസിക്കാമെന്നും നാം ലോകത്തിനു കാട്ടിക്കൊടുത്തു.പ്രത്യേകിച്ച്‌ ഇവിടെ ഒന്നും സം‌ഭവിക്കാന്‍ പോകുന്നില്ല.എന്നാല്‍ ദുരന്തം വിട്ടൊഴിഞ്ഞപ്പോള്‍ നാം പറയുന്നത് തികച്ചും വികൃതമായ ന്യായങ്ങളാണെന്നും ഒരു ദുരന്തം തന്നെ തീര്‍‌ക്കാനുള്ള തയ്യാറെടുപ്പിലാണ്‌ നന്ദികെട്ട മനുഷ്യനെന്നും സുരേന്ദ്രന്‍ പരിതപിച്ചു.

ജമാ‌അത്തെ ഇസ്‌ലാമി ഏരിയ പ്രസിഡന്റ്‌ എ.വാഹിദ്‌,സോളിഡാരിറ്റി ജില്ല സെക്രട്ടറി കെ.എം സാബു,അബ്‌ദുല്‍ സലാം കൈതമുക്ക്‌,ലത്വീഫ്‌ കൈതമുക്ക്‌,അഹമ്മദ്‌ കവല,പരിസ്ഥിതി പ്രവര്‍‌ത്തകന്‍ ഉസ്‌മാന്‍ കൂരിക്കാട്‌ എന്നിവര്‍ പ്രളയകാലാനുഭവങ്ങളും വര്‍‌ത്തമാന കാല രാഷ്‌ട്രിയ വൃത്താന്തങ്ങളും പങ്കുവെച്ചു.

സമദ് കുന്നക്കാവ് മുഖ്യ പ്രഭാഷണം നടത്തി. സോളിഡാരിറ്റി ചാവക്കാട് ഏരിയ പ്രസിഡന്റ്‌ സുഹൈൽ  അധ്യക്ഷത വഹിച്ചു. അസീസ് മഞ്ഞിയിൽ സ്വാഗതവും എ.വി ഹംസ മാസ്റ്റർ നന്ദിയും പറഞ്ഞു