മുല്ലശ്ശേരി:ഉദയം പഠനവേദിയുടെ മുന്‍കാല പ്രവര്‍ത്തകന്‍ പരേതനായ അബ്‌ദുല്‍ കബീറിന്റെ മൂത്ത പുത്രന്‍ വാജിദ് കബീര്‍ അല്ലാഹുവിലേയ്‌ക്ക് യാത്രയായി.കഴിഞ്ഞ വാരത്തില്‍ നടന്ന ബൈക്ക് അപകടത്തില്‍ പെട്ട് തൃശൂരില്‍ ചികിത്സയിലായിരുന്നു.2016ല്‍ അബ്‌ദുല്‍ കബീര്‍ മസ്‌തിഷ്‌കാഘാതത്തെ തുടര്‍ന്ന് സഊദി അറേബ്യയില്‍ വെച്ച് നിര്യാതനായി.2017ല്‍ അബ്‌ദുല്‍ കബീറിന്റെ അനുജന്‍ എമിറേറ്റ്‌സില്‍ വെച്ചും മരണമടഞ്ഞിരുന്നു.
കണ്ണോത്ത് മഹല്ല് ഖബര്‍സ്ഥാനിലായിരുന്നു അബ്‌ദുല്‍ കബീറിനെ ഖബറടക്കിയത്. അബ്‌ദുല്‍ വാജിദ് അബ്‌ദുല്‍ കബീറിന്റെ മയ്യിത്ത് വാടാനപ്പള്ളിയിലെ വസതിയില്‍ എത്തിച്ച ശേഷം പാടൂര്‍ മഹല്ല് ഖബര്‍സ്ഥാനില്‍ വൈകുന്നേരം ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഉദയം പഠനവേദി,നന്മ തിരുനെല്ലുര്‍ തുടങ്ങിയ പ്രദേശത്തേയും പ്രവാസലോകത്തേയും സംഘടനകള്‍ അനുശോചനം രേഖപ്പെടുത്തി.
ഉദയം പഠനവേദി,നന്മ തിരുനെല്ലുര്‍ തുടങ്ങിയ പ്രദേശത്തേയും പ്രവാസലോകത്തേയും സംഘടനകള്‍ അനുശോചനം രേഖപ്പെടുത്തി.