കുനിയുന്ന തലകളും വളയുന്ന നട്ടെല്ലും ...മര്‍സൂഖ്.
രോഗിക്കുള്ള സഹായം ലൈക്കുകളിലും ഷെയറുകളിലും ഒതുങ്ങുന്ന...ക്രൂരതക്കെതിരെ മുഖത്തടിക്കാൻ ലൈക്കുകൾക്ക് ആഹ്വാനം ചെയ്യുന്ന വീട് പണിയുന്നതിനുള്ള ധനസഹായം ഷെയർ ചെയ്യാതെ പോസ്റ്റുകൾ ഷെയർ ചെയ്യുന്ന സാമൂഹിക പ്രതിബദ്ധത പോസ്റ്റു ചെയ്യപെടുന്ന വാക്കുകളിൽ ഒതുക്കി .ചെറിയ കണക്കു കൂട്ടലുകൾ പോലും കാൽകുലേറ്ററിനെ ആശ്രയിച്ചു.വായനകൾക്കും ചിന്തകൾക്കും കുറുകെ എളുപ്പ വഴിയായി ഗൂഗിളിൽ തിരഞ്ഞും. കളിക്കളങ്ങളിൽ സജീവമായിരുന്ന ബാല്യങ്ങൾ വീഡിയോഗെയിമുകളിൽ മുഴുക്കിയും മറ്റുള്ളവരെ കുറിച്ച് ചിന്തിക്കാൻ സമയമില്ലാത്ത .നേരിൽ കാണാൻ സമയമില്ലാതെ ... കുടുംബ ബന്ധങ്ങൾ ഫോൺ വിളിയിലോതുങ്ങി, ഫോൺ വിളികൾ വോയ്സ് റെക്കോർഡ് ആയും മെസ്സേജ് ആയും ഒതുങ്ങിപോകുന്ന .... ലഘൂകരിക്കപെടുന്ന ശരീരീക അദ്ധ്വാനങ്ങൾ നഷ്ടപെടുത്തുന്ന ആരോഗ്യ സംരക്ഷണം ....പരസ്പരം കാണാതെ പുറം തിരിഞ്ഞു നിന്ന് ചാറ്റ് ചെയുന്ന യുവത്വം.ഇതെല്ലം നഷ്ടപെടുത്തുന്നത് സർഗ്ഗാത്മകതയുടെ, മനുഷ്യത്വമുള്ള ,ഊർജ്ജമുള്ള ,ആർജ്ജവമുള്ള ഒരു തലമുറയെയാണ്.
ഉപയോഗപെടുത്തണം, പക്ഷെ ദുരുപയോഗത്തിൽ നിന്നുമകന്നു വിധിവിലക്കുകകളെ യഥാവിധി സൂക്ഷിച്ചു കൊണ്ട് മുഴുവൻ അനുഗ്രഹങ്ങളെയും ഉപയോഗപെടുത്തുന്നിടത്താണ് കടമകൾ നിറവേറ്റപെടുന്നത്. രാഷ്ട്രബോധത്തെ ചെറുക്കാൻ അരാഷ്ട്രീയ വാദം നടത്തുന്നവർ പ്രതികരണ ശേഷി നഷ്ടമായ ഒരു തലമുറയെ സൃഷ്ടിക്കാൻ പണിപ്പെടുകയാണ് അഭിനവ പൊതു പ്രവർത്തകർ . ഇവിടെ നന്മയുടെ വാഹകരായ ഒരു തലമുറയ്ക്ക് ദിശാബോധം നൽകുവാൻ ഒരു നേരിന്റെ രാഷ്ട്രീയത്തിനെ കഴിയൂ .
മര്‍സൂഖ് സെയ്‌തു മുഹമ്മദ്.
എങ്ങും കുനിഞ്ഞ തലകളാണ്, നടക്കുമ്പോൾ..ഭക്ഷണം കഴിക്കുമ്പോൾ .വരിയിൽ നിൽകുമ്പോൾ..ബസ്സിൽ..ട്രെയിനിൽ...അടുക്കളകളിൽ ട്രാഫിക് സിഗ്നലുകളിൽ.വിവരസാങ്കേതികവിദ്യയുടെ വിശാലമായ വിഹായസ്സിൽ കുനിയുന്ന തലകൾകൊപ്പം അറിയാതെ വളയുന്ന നട്ടെല്ലുകളും നിർജീവതയുടെ ഒരു പരിച്ചേദമായി മാറികൊണ്ടിരിക്കുന്നു.