പാവറട്ടി:പുതുമനശ്ശേരി, തത്തോത്ത് പരേതനായ വൈശ്യം വീട്ടിൽ മുഹമ്മദ് ഭാര്യ നാലകത്ത് പള്ളത്ത് ഐഷ (86) മരണപ്പെട്ടു.ഖത്തര്‍ സി.ഐ.സിയുടെ സജീവ പ്രവര്‍ത്തകനും ഉദയം പഠനവേദിയുടെ നേതൃ നിരയിലുമുള്ള എന്‍.പി അഷ്‌റഫിന്റെ മാതാവാണ്. ഖബറടക്കം (വ്യാഴാഴ്ച) രാവിലെ പുതുമനശ്ശേരി മഹല്ല് ഖബർസ്ഥാനിൽ.
സി.ഐ.സി ഖത്തര്‍,എന്‍.പിയുടെ ഉമ്മയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. പരേതക്ക് വേണ്ടിയുള്ള ജനാസ നമസ്‌കാരം വെള്ളിയാഴ്ച്ച ജുമുഅക്ക് ശേഷം ഐൻ ഖാലിദിലുള്ള അൽമാന പള്ളിയിൽ നടക്കുമെന്ന് സി.ഐ.സി സെക്രട്ടറി അറിയിച്ചു.
മക്കൾ:അഷ്റഫ്, ബഷീർ,ഷെരീഫ്, സലാഹുദ്ദീൻ,റുഖിയ, റസിയ. മരുമക്കൾ:പരേതനായ കുഞ്ഞിമുഹമ്മദ് ഹാജി ഒരുമനയൂർ,അബ്ദുൽ അസീസ് വെന്മേനാട്,സൈനബ,ഷാജി, ഷമീന, റജീന.