പ്രിയമുള്ളവരെ,ഉദയം ഇന്റര്‍ നാഷണലിന്റെ വാക്‌ധോരണി മനോഹരമായ ഓരോ ദിവസങ്ങള്‍ പൂവിതള്‍ പോലെ അടര്‍ന്നു വീണു കൊണ്ടിരിക്കുകയാണ്.നമ്മുടെ വിഭാവന പൂര്‍ണ്ണമായും വിരിഞ്ഞിട്ടില്ലെങ്കിലും വളരെ വലിയ വിജയമായി വിലയിരുത്തപ്പെടുന്നുണ്ട്.പ്രവാചകന്മാരുടെ ചരിത്രം പരിശോധിക്കുമ്പോള്‍ കൃത്യമായി ബോധ്യപ്പെടുന്ന ഒരു കാര്യം.അതതു കാലഘട്ടങ്ങളിലെ ജന സ്വാധീനമുള്ള വിഷയങ്ങള്‍ പ്രബോധന രംഗത്തെ വികസിപ്പിക്കാനും വിജയിപ്പിക്കാനും ഉപയോഗപ്പെടുത്തപ്പെട്ടതായി കണാന്‍ കഴിയും.
സിഹറും മന്ത്ര മായാജാലങ്ങളിലും അഭിരമിച്ചു കഴിഞ്ഞിരുന്ന മൂസാ നബിയുടെ സമൂഹത്തില്‍ സകല മായകളേയും വിഴുങ്ങാന്‍ കഴിയുന്ന മുഅജിസത്തു നല്‍കി അമ്പരപ്പിച്ചതായി നാം വായിച്ചറിയുന്നു,ഭിഷഗ്വരന്മാരെക്കുറിച്ച് വലിയ ബഹുമാനവും അത്യാദരവും പ്രകടിപ്പിച്ചിരുന്ന ഈസാ നബിയുടെ സമൂഹത്തില്‍ ഭിഷഗ്വരനില്‍ ഭിഷഗ്വരാനാകാനുള്ള അമാനുഷികതയായിരുന്നു നല്‍കപ്പെട്ടത്.എന്നാല്‍ അന്ത്യ പ്രവാചകന്റെ കാലമായപ്പോഴേക്കും എഴുത്തും വായനയും സാഹിത്യവും കലയും കവിതയും അംഗീകരിക്കപ്പെട്ടു പോന്നിരുന്നതായി ചരിത്രം പറയുന്നു.അതിനാല്‍ സകല സാഹിത്യത്തേയും രചനാ കൗതുകങ്ങളേയും വെല്ലുന്ന ഭാഷാ ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആന്‍ ആയിരുന്നു അവതരിപ്പിക്കപ്പെട്ടത്`.

പറഞ്ഞു വരുന്നത് അതതു കാലഘട്ടങ്ങളിലെ ജന സ്വാധീനമുള്ള വിഷയങ്ങളിലെ തിന്മകള്‍ കണ്ട് അന്ധാളിച്ചു നില്‍ക്കാതെ അതിനെ എവ്വിധം ജനോപകാര പ്രഥമാക്കാം എന്നതിനായിരിക്കണം വിശ്വാസിയുടെ പ്രഥമ പരിഗണന.ഇത്തരത്തിലുള്ള ഒരു കൊച്ചു കാല്‍വെപ്പിനോട് അവിരാമമുള്ള സഹകരണം അഭ്യര്‍ഥിച്ചു കൊണ്ട് വിരമിക്കുന്നു.