പാവറട്ടി: പുവ്വത്തൂര്‍ കൈരളി സെന്ററില്‍ പണികഴിക്കപ്പെട്ട മസ്‌ജിദ് ഖുബയുടെ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട് ട്രസ്റ്റ് ചെയര്‍മാന്‍ അബ്‌ദുല്‍ വാഹിദ് രക്ഷാധികാരിയായ പ്രോഗ്രാം കമിറ്റിയ്‌ക്ക് രൂപം കൊടുത്തു.അഹമ്മദ് പുതുമനശ്ശേരി,സിദ്ദീഖ് ആര്‍ .പി ,മുഹമ്മദ് പൈകണ്ണിയൂര്‍ ,ആര്‍ .വി.എസ് തങ്ങള്‍ ,നാസര്‍ പുതുമനശ്ശേരി,സലാം എന്‍ കെ,റഫീഖ് വന്മേനാട്,ഷംസുദ്ദീന്‍ കണ്ണോത്ത്,ഷറഫുദ്ധീന്‍ പുളിക്കല്‍ ,ഹംസ ബാബു തുടങ്ങിയവരുടെ നേതൃത്വത്തില്‍ അസീസ് മഞ്ഞിയില്‍ കണ്‍വീനറായുള്ള വിപുലമായ കമ്മിറ്റിയ്‌ക്ക് രൂപം നല്‍കി.
ഒക്‌ടോബര്‍ 23 ന് കൈരളി സെന്ററില്‍ ഉച്ചയ്‌ക്ക് ശേഷം ആരംഭിക്കുന്ന സാംസ്‌കാരിക പരിപാടിയില്‍ പ്രദേശത്തെ സാമൂഹിക രാഷ്‌ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും .ബഹു സഹകരണ വകുപ്പ് മന്ത്രി സി എന്‍ ബാലകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യും .