നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday, August 15, 2011

ഇഫ്‌താര്‍ സംഗമം


ദോഹ:
ഉദയം പഠനവേദി ഖത്തര്‍ ചാപ്‌റ്റര്‍ ഇഫ്‌താര്‍ സംഗമം സംഘടിപ്പിക്കുന്നു.

ഇസ്‌ലാമിക് യുവജനവിഭാഗം സജീവ പ്രവര്‍ത്തകനും യുവ പണ്ഡിതനുമായ അനൂപ്‌ ഹസന്‍ റമദാന്‍  സന്ദേശം നല്‍കും. വാര്‍ഷിക സകാത്ത് സമാഹരണോദ്‌ഘാടനം ചാവക്കാട്‌ വനിതാ ഇസ്‌ലാമിയ കോളേജ്‌ പ്രിന്സിപ്പല്‍ ഇസ്‌മാഈല്‍ സാഹിബ്‌ നിര്‍വഹിക്കും.


ആഗസ്റ്റ് 18 വ്യാഴാഴ്‌ച എം.ഇ.എസ് ഇന്ത്യന്‍ സ്‌ക്കൂളില്‍ ഒരുക്കുന്ന സംഗമത്തിലേയ്‌ക്ക് എല്ലാ ഉദയം അംഗങ്ങളേയും അഭ്യുദയകാംക്ഷികളേയും   സകുടുംബം സ്വാഗതം ചെയ്യുന്നതായി ഉദയം ഭാരവാഹികള്‍ അറിയിക്കുന്നു.