നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday, August 19, 2011

ഇഫ്‌താര്‍ വിരുന്നും കുടുംബ സംഗമവും


ദോഹ : അല്ലാഹുവിന്റെ ഇഷ്‌ട ദാസന്‍മാരായ ബദ്‌രീങ്ങളോടുള്ള ആദരവ്‌ കേവല സങ്കീര്‍ത്തനങ്ങളുടെ ആലാപനം കൊണ്ട്‌ പൂര്‍ത്തിയാക്കാമെന്ന്‌ വ്യാമോഹിക്കും മുമ്പ്‌ ആ മഹാന്‍മാര്‍ അല്ലാഹുവിന്റെ പ്രീതി നേടിയത് എങ്ങിനെയെന്ന് പഠിക്കാന്‍ വിശ്വാസികള്‍ തയ്യാറാവണമെന്ന്‌ അനൂപ് ഹസന്‍ പറഞ്ഞു.
എം ഇ.എസ് സ്‌കൂള്‍ കെ.ജി ഹാളില്‍ ഉദയം പഠനവേദിയുടെ ഇഫ്‌താര്‍ സംഗമത്തില്‍ റമദാന്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ധേഹം.

മഗ്‌രിബ്‌ നമസ്‌കാരത്തിന്‌  ഉദയം പഠനവേദി വൈസ്‌ പ്രസിഡന്റ്‌ എന്‍ .കെ. മുഹിയദ്ധീന്‍ നേതൃത്വം ​നല്‍കി.സകാത്ത് സമാഹരണം ജനാബ്‌ ആര്‍ .കെ മുഹമ്മദ്‌ അശറഫ് സാഹിബില്‍ നിന്നും ആദ്യ വിഹിതം സ്വീകരിച്ച്‌ കൊണ്ട്‌ചാവ്ക്കാട്‌ വനിതാ ഇസ്‌ലമിയ കോളേജ്‌ പ്രിന്‍സിപ്പല്‍ പി.ഇസ്‌മഈല്‍ സാഹിബ്‌  ഉദ്‌ഘാട്നം ചെയ്‌തു. മുന്നൂറോളം പേര്‍ പങ്കെടുത്ത സംഗമത്തില്‍ ഉദയം പ്രസിഡന്റ്‌ അസീസ്‌ മഞ്ഞിയില്‍ അധ്യക്ഷത വഹിച്ചു.

ഖത്തറില്‍ സജീവമായി രംഗത്തുള്ള പ്രദേശത്തെ മഹല്ലു പ്രതിനിധികള്‍ ഇഫ്‌താര്‍ സംഗമത്തില്‍ പങ്കെടുക്കുകയും തങ്ങളുടെ തുടര്‍ന്നുള്ള സഹകരണം  അറിയിക്കുകയും ചെയ്‌തു.

എ.വി.ടി യുടേയും മര്‍വയുടേയും സഹകരണത്തോടെ ചായയും വെള്ളവും ലഭ്യമാക്കി.